കാബേജിൽ ഫൈബറുകൾ കൂടുതലായതിനാൽ നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. നിങ്ങൾക്ക് സൂപ്പായും, സാൻഡ്വിച്ചിലും സലാഡുകളിലും ഒക്കെ കാബേജ് കഴിക്കാം.
ചീരയിൽ ധാരാളമായി ആവശ്യമായ പിഗ്മെന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ചീരക്ക് ഹൃദയാരോഗ്യം വർധിപ്പിക്കാനും, കാഴ്ച ശക്തി വർധിപ്പിക്കാനും സഹായിക്കും.
ചുരയ്ക്ക എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. കൂടാതെ വണ്ണം കുറയ്ക്കാനും സഹായിക്കും.
വെള്ളരിക്കയിൽ ധാരാളമായി വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം, ചെമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ നിർജലീകരണം തടയാനും, പോഷക കുറവ് തടയാനും സഹായിക്കും.
ബ്രോക്കോളിയ്ക്കും വളരെയധികം ഔഷധ ഗുണങ്ങളുണ്ട്. ക്യാൻസർ തടയുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഹൃദയാരോഗ്യം നിലനിർത്തുക, തലച്ചോറിന്റെ ശക്തി വർദ്ധിപ്പിക്കുക, അകാല വാർദ്ധക്യം തടയുക എന്നിവയ്ക്കെല്ലാം ബ്രോക്കോളി സഹായിക്കും.