ഈ 5 രാശിക്കാർക്ക് നേതൃത്വഗുണം ജന്മസിദ്ധം, അറിയാം..

നേതൃത്വം നൽകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല അത് രാഷ്ട്രീയത്തിയായാലും ശരി ടീമിന്റെതായാലും ശരി അല്ലെങ്കിൽ വലിയൊരു ദൗത്യം നയിക്കുന്നതിനായാലും. അതിനായി ബുദ്ധി, ചിന്ത, റിസ്‌ക് എടുക്കാനുള്ള കഴിവ്, കടുത്ത ആത്മവിശ്വാസം തുടങ്ങി നിരവധി ഗുണങ്ങൾ ഉണ്ടായിരിക്കണം. ഈ ഗുണങ്ങൾ എല്ലാവരിലുംഉണ്ടാകില്ല. വളരെക്കുറച്ച് പേർക്ക് മാത്രമേ നേതാക്കളാകാൻ കഴിയൂ. ചില ആളുകൾ സ്വയം നേതൃത്വഗുണം വളർത്തിയെടുക്കുന്നു, എന്നാൽ ചിലർക്ക് ഈ ഗുണങ്ങൾ ജന്മസിദ്ധമാണ്. ജ്യോതിഷ പ്രകാരം നേതൃത്വപരമായ കഴിവുള്ളത് ആർക്കൊക്കെയാണെന്ന് നമുക്ക് നോക്കാം.

 

1 /5

മേട രാശിയുടെ അധിപൻ ചൊവ്വയാണ്. ഈ രാശിക്കാരിൽ ധൈര്യത്തിന് ഒരു കുറവുമില്ല. അതുകൊണ്ടാണ് ഈ ആളുകൾ റിസ്ക് എടുക്കാൻ ഭയപ്പെടാത്തത്. ഈ ആളുകൾ കാര്യക്ഷമരായ രാഷ്ട്രീയക്കാർ, ഭരണാധികാരികൾ, ഉദ്യോഗസ്ഥർ, മാനേജർമാർ എന്നിവരായിത്തീരുന്നു. ഇതുകൂടാതെ പ്രതിരോധ മേഖലയിലും മേടം രാശിക്കാർ നല്ല പേര് സമ്പാദിക്കും. ഇത്തരക്കാരിൽ നേതൃത്വഗുണങ്ങൾ ജന്മസിദ്ധമാണ്.

2 /5

ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. ഇവരിലും അതിശയകരമായ നേതൃത്വ കഴിവുകളുണ്ട്. ഈ ആളുകളുടെ വ്യക്തിത്വം വളരെ ആകർഷകമാണ് അതുകാരണം ആളുകൾ അവരെ അവരുടെ നേതാവായി എളുപ്പത്തിൽ കണക്കാക്കുന്നു. ഈ ആളുകൾ സ്വന്തം ഇഷ്ടമനുസരിച്ച്  യജമാനന്മാരാകും ഇവർ പരുക്ക സ്വഭാവമുള്ളവരുമാണ്.

3 /5

വൃശ്ചിക രാശിയുടെ അധിപനും ചൊവ്വയാണ്. ഈ ആളുകൾ വളരെ ഊർജ്ജസ്വലരും പോരാളികളുമാണ്. നല്ല നേതാക്കൾ എന്നതിനൊപ്പം സ്വന്തം ആവശ്യങ്ങൾ നടത്താനും മിടുക്കരാണിവർ.  അതുകൊണ്ടുതന്നെ വിജയം നേടുന്നത് ഇവർക്ക് എളുപ്പമാണ്. ഇനി ചൊവ്വ മോശമായാൽ ഇവർ കോപിഷ്ഠരും അഹങ്കാരികാളുമായി തീരുന്നു.   

4 /5

മകരം രാശിയുടെ അധിപനാണ് ശനി. ഈ രാശിക്കാർ കഠിനാധ്വാനികളും സത്യസന്ധരുമാണ്. ഇവർ ആവേശഭരിതരുമാണ്. ഇവർ ചെയ്യാൻ തീരുമാനിച്ചത് ചെയ്തതിന് ശേഷമേ ശ്വാസം എടുക്കൂ. ഇവർ ന്യായപ്രിയരാണ് മറ്റുള്ളവർക്ക് വേണ്ടി പോരാടുന്നത് സാധാരണമാണ്. ഇവർ വളരെ നല്ല നേതാക്കളുമാണ്.

5 /5

കുംഭ രാശിയുടെ അധിപൻ ശനിയാണ്. ഈ ആളുകൾക്ക് സ്വന്തമായി ഒരു സാമ്രാജ്യം ഉയർത്താൻ കഴിയുന്നത്ര ശക്തിയുണ്ട്. ഏത് മേഖലയിലായാലും ഇവർ തങ്ങളുടെ കഠിനാധ്വാനം കൊണ്ട് ഉയർന്ന സ്ഥാനം നേടുകയും മികച്ച നേതാക്കളാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

You May Like

Sponsored by Taboola