ശനി ഭഗവാൻ നീതിയുടെ ദേവനായാണ് കണക്കാക്കപ്പെടുന്നത്. ശനി ആളുകൾക്ക് അവരുടെ കർമ്മഫലങ്ങൾ നൽകുന്നു. നിലവിൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ വക്രഗതിയിൽ തുടരുകയാണ്. നവംബർ നാല് വരെ ശനി കുംഭം രാശിയിൽ വക്രഗതിയിൽ തുടരും. അതിനു ശേഷം വക്രനിവർത്തി നേടും. ശനിയുടെ വക്രനിവർത്തിയിൽ നിന്ന് നേട്ടങ്ങൾ ലഭിക്കുന്ന രാശികൾ ഏതൊക്കെയാണെന്ന് അറിയാം.
എല്ലാ ഗ്രഹങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട ഗ്രഹവും ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹവുമാണ് ശനി. രാശികളിൽ ശനിക്ക് കൂടുതൽ സ്വാധീനമുണ്ട്.
ജനങ്ങൾ ചെയ്യുന്ന കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്ന ശനി ഭഗവാൻ നീതിയുടെ അധിപൻ എന്നറിയപ്പെടുന്നു. നിലവിൽ വക്രഗതിയിൽ ചലിക്കുന്ന ശനി നവംബർ നിലിന് അതിന്റെ ചലനം മാറ്റി വക്രനിവർത്തിയിൽ എത്തും. ഇത് ഒരു പ്രധാന ജ്യോതിഷ സംഭവമായി കണക്കാക്കപ്പെടുന്നു.
ശനി വക്ര നിവൃത്തിയുടെ ഫലം എല്ലാ രാശികളിലും പ്രതിഫലിക്കും. എന്നിരുന്നാലും, ചില രാശിക്കാർക്ക് അതിൽ നിന്ന് നിരവധി നേട്ടങ്ങൾ ലഭിക്കുന്നു. അവ ഏതൊക്കെയാണെന്ന് നോക്കാം.
വൃശ്ചികം: ശനിയുടെ വക്രനിവർത്തി വൃശ്ചികരാശിക്കാർക്ക് വളരെ ഗുണകരമാണ്. ബിസിനസിൽ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. നിങ്ങൾ പോസിറ്റീവ് ചിന്തകളോടെ മുന്നോട്ട് പോകും. ഭാവിയിൽ പുതിയ ജോലികളെക്കുറിച്ച് ചിന്തിച്ചേക്കാം. തൊഴിൽ രഹിതർക്ക് നവംബർ ആദ്യ വാരത്തിന് ശേഷം നല്ല വാർത്തകൾ ലഭിക്കും.
മിഥുനം: മിഥുന രാശിക്കാർക്ക് ശനിയുടെ വക്രനിവർത്തി ഭാഗ്യം കൊണ്ടുവരും. നവംബർ നാലിന് ശേഷം മിഥുന രാശിക്കാർക്ക് വിജയസാധ്യത കൂടുതലാണ്. ദീർഘനാളായി മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കും. കോടതി സംബന്ധമായ കേസുകൾ നടക്കുന്നുണ്ടെങ്കിൽ അനുകൂല വിധി ലഭിക്കും.
തുലാം: തുലാം രാശിക്കാർക്ക് ശനിയുടെ വക്രനിവർത്തി ശുഭകരമായ ഫലങ്ങൾ നൽകും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവർക്ക് നവംബർ നാലിന് ശേഷം നല്ല വാർത്തകൾ ലഭിക്കും. വ്യാപാരികൾക്ക് ലാഭമുണ്ടാകും. ജോലിയിൽ പുരോഗതി കാണും.
കുംഭം: ശനിയുടെ സ്വന്തം രാശിയാണ് കുംഭം. കുംഭം രാശിക്കാർക്ക് ശനി വക്രനിവർത്തി അനുഗ്രഹമായിരിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. നിങ്ങളുടെ എല്ലാ ജോലികളും പൂർത്തിയാകും. അത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.