Budh Gochar 2022: ഇന്നു മുതൽ ഈ രാശിക്കാരുടെ സമയം തെളിയും, ലഭിക്കും തൊഴിൽ-ബിസിനസിൽ വമ്പിച്ച നേട്ടങ്ങൾ

Mercury Transit 2022:  ഡിസംബർ 3 ശനിയാഴ്ച ആയ ഇന്ന് രാവിലെ 6.34 ന് ബുധൻ ധനു രാശിയിൽ പ്രവേശിച്ചിരിക്കുകയാണ് . ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹത്തിന്റെയും രാശിമാറ്റം എല്ലാ രാശികളേയും ബാധിക്കാറുണ്ട്. ഇത് നല്ലതും ചീത്തയുമാകാം.  ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് ബുധ സംക്രമത്തിൽ നിന്നും പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നമുക്കറിയാം. 

 

1 /4

ഡിസംബർ 3 ആയ ഇന്ന് ബുധൻ ധനു രാശിയിലേക്ക് സംക്രമിക്കുന്നത് മകരം രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ഈ സമയത്ത് ഇവരുടെ വരുമാനവും ധനവും വർദ്ധിക്കും. ധനം സമ്പാദിക്കാനുള്ള വഴികൾ തുറക്കും.  എന്തെങ്കിലും സുപ്രധാന കാര്യത്തിൽ തീരുമാനം എടുക്കാൻ വിചാരിക്കുകയാണെങ്കിൽ ഈ സമയം ഉത്തമം.   ജോലികളിൽ വിജയം. പ്രണയബന്ധങ്ങൾ ശക്തിപ്പെടും

2 /4

ബുധന്റെ രാശിമാറ്റം തുലാം രാശിക്കാർക്കും വലിയ നേട്ടങ്ങൾ സമ്മാനിക്കും. ഇവർക്ക് ഈ സമയം സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച. മാത്രമല്ല അധിക ചെലവിൽ നിന്നും രക്ഷ.   അപ്രതീക്ഷിതമായി ധനം ലഭിക്കുക. ഇത് കൂടാതെ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമായിരിക്കും. നിങ്ങൾ ഒരു കാർ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അത് ഉടൻ നടക്കും. നല്ല വാർത്തകൾ ലഭിക്കാൻ സാധ്യത.  ബഹുമാനവും ഉത്തരവാദിത്തങ്ങളും വർദ്ധിക്കും.

3 /4

കർക്കടക രാശിക്കാർക്കും ബുധന്റെ ധനു രാശിയിലേക്കുള്ള മാറ്റം ധാരാളം ഗുണങ്ങൾ നൽകും.  ഈ സമയം വിദ്യാർത്ഥികൾക്ക് വളരെ അനുകൂലമാണ്. കരിയറിൽ പുരോഗതിക്ക് സാധ്യത. ബുധന്റെ രാശിമാറ്റ സമയത്ത് നിങ്ങൾക്ക് പണം സമ്പാദിക്കാൻ നല്ല സമയമാണ്. ബിസിനസ്സിലും കരിയറിലും വിജയം നേടാൻ കഴിയും. പ്രണയ ജീവിതം മികച്ചതായിരിക്കും. പ്രണയവിവാഹം നടത്തുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകും. സന്താനഭാഗ്യമുണ്ടാകും.  ഈ സമയം നിങ്ങൾ നിങ്ങളുടെ  പദ്ധതികൾ രഹസ്യമാക്കി വെച്ചുകൊണ്ട് പ്രവർത്തിക്കുന്നത് പ്രയോജനകരമായിരിക്കും

4 /4

ജ്യോതിഷ പ്രകാരം ബുധന്റെ സംക്രമണം ഇടവം രാശിക്കാർക്കും പ്രത്യേക ഗുണങ്ങൾ നൽകും. ഈ കാലയളവിൽ ഇവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായി പണം ലഭിക്കും. ദാമ്പത്യ ജീവിതം അതിമനോഹരമായിരിക്കും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. ഈ സമയം നിങ്ങൾക്ക് പല കാര്യങ്ങളിൽ വിജയം നേടാൻ കഴിയും. ഈ കാലയളവിൽ വിവാഹം ഉറപ്പിക്കാം.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola