Throat pain remedies: തൊണ്ട വേദന കൊണ്ട് ബുദ്ധിമുട്ടുകയാണോ... ആശ്വാസം ലഭിക്കാൻ ഇക്കാര്യങ്ങൾ ചെയ്യാം

കാലാവസ്ഥ വ്യതിയാനവും തണുപ്പുള്ള ഭക്ഷണങ്ങളും പലപ്പോഴും തൊണ്ടവേദനയിലേക്ക് നയിക്കും. ഇത് സങ്കീർണമായ അവസ്ഥയിലേക്ക് എത്താതിരിക്കാൻ ചില പൊടിക്കൈകൾ വീട്ടിൽ തന്നെ ചെയ്യാം.

  • Sep 04, 2022, 14:00 PM IST
1 /5

ഉപ്പുവെള്ളം: ചെറിയ ചൂടുവെള്ളത്തിൽ അൽപ്പം ഉപ്പിട്ട് കവിൾ കൊള്ളുന്നത് തൊണ്ടവേദനയുടെ അസ്വസ്ഥത കുറയാൻ സഹായിക്കും. ദിവസം മൂന്ന് നേരം ഉപ്പ് വെള്ളം ഗാർ​ഗിൾ ചെയ്യുന്നത് തൊണ്ട വേദനയെ ശമിപ്പിക്കും.

2 /5

ഇഞ്ചി: ഇഞ്ചിയിൽ ആന്റിബാക്ടീരിയൽ സവിശേഷതകൾ ഉണ്ട്. ഇത് തൊണ്ടയിലെ വേദനയ്ക്കും അസ്വസ്ഥതയ്ക്കും മികച്ച പരിഹാരമാണ്. തൊണ്ട വേദന ഉള്ളപ്പോൾ ചുക്കുകാപ്പി കുടിക്കുന്നത് നല്ലതാണ്.

3 /5

​ഗ്രാമ്പൂ: തൊണ്ടവേദന ശമിപ്പിക്കുന്ന ഒന്നാണ് ​ഗ്രാമ്പൂ. ​ഗ്രാമ്പൂ ചവച്ചരച്ച് അതിന്റെ നീര് കഴിക്കുന്നത് തൊണ്ടവേദന കുറയാൻ സഹായിക്കും.

4 /5

തുളസി: തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് തൊണ്ടവേദന കുറയാൻ സഹായിക്കും. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം ​ഗാർ​ഗിൾ ചെയ്യുന്നതും നല്ലതാണ്.

5 /5

മഞ്ഞൾ: ചെറിയ ചൂടുവെള്ളത്തിൽ അൽപം മഞ്ഞൾ കലർത്തി കുടിക്കുന്നത് തൊണ്ടവേദനയ്ക്ക് ശമനം നൽകും. ചെറു ചൂടുവെള്ളത്തിൽ മഞ്ഞളും ഉപ്പും കലർത്തി ​ഗാർ​ഗിൾ ചെയ്യുന്നതും തൊണ്ടവേദനയ്ക്ക് ആശ്വാസം നൽകും.

You May Like

Sponsored by Taboola