Double Your Money Tips: വീട്ടിലെ ലോക്കറില്‍ പണത്തോടൊപ്പം ഇവ കൂടി വയ്ക്കാം, ലക്ഷ്മിദേവി സമ്പത്ത് വര്‍ഷിക്കും

നമ്മുടെ ജീവിതത്തില്‍ പണത്തിന് ഒരു കുറവും ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍, പലപ്പോഴും അങ്ങിനെ സംഭവിക്കാറില്ല. പലപ്പോഴും ഏറെ കഠിനാധ്വാനത്തിന് ശേഷവും അവര്‍ ഉദ്ദേശിക്കുന്ന ഫലം അവര്‍ക്ക് ലഭിക്കാറില്ല.  അതായത് പണം നിറഞ്ഞിരിക്കേണ്ട ലോക്കര്‍ പലപ്പോഴും കാലിയായിരിയ്ക്കും. ഇതിന്  വാസ്തുശാസ്ത്രപരമായ പല കാരണങ്ങളുണ്ടാകാം. അതായത് ലോക്കറില്‍ പണവുമായി  ബന്ധപ്പെട്ട വസ്തുക്കള്‍ കൂടാതെ, ഇവയില്‍ ഏതെങ്കിലും കൂടി വയ്ക്കുക...  ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കും.  അതായത് ഈ വസ്തുക്കള്‍  ലക്ഷ്മിദേവിയ്ക്ക് പ്രിയപ്പെട്ടവയാണ്....  

Double Your Money Tips: നമ്മുടെ ജീവിതത്തില്‍ പണത്തിന് ഒരു കുറവും ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍, പലപ്പോഴും അങ്ങിനെ സംഭവിക്കാറില്ല. പലപ്പോഴും ഏറെ കഠിനാധ്വാനത്തിന് ശേഷവും അവര്‍ ഉദ്ദേശിക്കുന്ന ഫലം അവര്‍ക്ക് ലഭിക്കാറില്ല.  അതായത് പണം നിറഞ്ഞിരിക്കേണ്ട ലോക്കര്‍ പലപ്പോഴും കാലിയായിരിയ്ക്കും. ഇതിന്  വാസ്തുശാസ്ത്രപരമായ പല കാരണങ്ങളുണ്ടാകാം. അതായത് ലോക്കറില്‍ പണവുമായി  ബന്ധപ്പെട്ട വസ്തുക്കള്‍ കൂടാതെ, ഇവയില്‍ ഏതെങ്കിലും കൂടി വയ്ക്കുക...  ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കും.  അതായത് ഈ വസ്തുക്കള്‍  ലക്ഷ്മിദേവിയ്ക്ക് പ്രിയപ്പെട്ടവയാണ്....  

1 /5

  താമരപ്പൂവ് :  ലക്ഷ്മിദേവിയുടെ ഇരിപ്പിടവും മഹാവിഷ്ണുവിന്‍റെ കൈയില്‍ ഉള്ളതുമായ  ഈ പുഷ്പം വളരെ നല്ലതാണ്. ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോൾ താമരപ്പൂവ് അർപ്പിക്കണം.  പിന്നീട് ആ പുഷ്പം സുരക്ഷിതമായി ലോക്കറില്‍ സൂക്ഷിക്കണം. താമരപ്പൂവ് ഉണങ്ങിയ ശേഷം അവിടെ നിന്ന് ഉടൻ നീക്കം ചെയ്യുക. താമരപ്പൂവ് സൂക്ഷിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കുകയും ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു. 

2 /5

മഞ്ഞൾ:  നിങ്ങളുടെ സാമ്പത്തിക പരിമിതികൾ നീക്കാൻ മഞ്ഞൾ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പല മതപരമായ ചടങ്ങുകളിലും മഞ്ഞള്‍ ഉപയോഗിക്കുന്നു. വ്യാഴം അല്ലെങ്കിൽ വെള്ളി ദിവസങ്ങളിൽ ഒരു കഷണം മഞ്ഞള്‍ ചുവന്ന തുണിയിൽ പൊതിഞ്ഞ് നിങ്ങള്‍ പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക. ഇതോടെ നിങ്ങളുടെ ജീവിതത്തില്‍ ലക്ഷ്മിദേവിയുടെ കൃപ നിലനിൽക്കുകയും സമ്പത്തും ഐശ്വര്യവും വർദ്ധിക്കുകയും ചെയ്യും.   

3 /5

കവടി:  മഞ്ഞ കവടി ലക്ഷ്മി ദേവിയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. കവടി  പണം വയ്ക്കുന്ന ലോക്കറില്‍  സൂക്ഷിക്കണം എന്നാണ് പറയുന്നത്.  കവടി ദീപാവലി ദിനത്തിലോ ധന തെരാസ് ദിനത്തിലോ  പൂജിച്ചതിന് ശേഷം ലോക്കറില്‍ സൂക്ഷിക്കുക.  അല്ലെങ്കില്‍ നിങ്ങൾക്ക് ഇവ ഏതെങ്കിലും വെള്ളിയാഴ്ച അല്ലെങ്കിൽ പൗർണ്ണമി ദിനത്തിലും ലോക്കറില്‍ സൂക്ഷിക്കാം. 

4 /5

കണ്ണാടി അല്ലെങ്കിൽ ദര്‍പ്പണം :  വാസ്തു ശാസ്ത്രത്തില്‍ കണ്ണാടി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. കണ്ണാടിയിൽ കാണുന്നതെന്തും ഇരട്ടിയായി മാറുമെന്ന് പറയപ്പെടുന്നു. അതിനാൽ, ലോക്കറിന്‍റെ വടക്ക് ഭാഗത്ത് ഒരു ചെറിയ കണ്ണാടി വയ്ക്കുക.  പണം എങ്ങനെ വേഗത്തിൽ വർദ്ധിക്കുമെന്ന് കാണാം...  

5 /5

ചുവന്ന തുണി:  ലക്ഷ്മിദേവിയ്ക്ക് ചുവന്ന നിറം വളരെ പ്രിയപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, പണം സൂക്ഷിക്കുന്ന സ്ഥലത്ത് 11 അല്ലെങ്കിൽ 21 രൂപ ചുവന്ന തുണിയിൽ കെട്ടി പൂർണിമ, ധന്തേരസ്, ദീപാവലി തുടങ്ങിയ ഏതെങ്കിലും ശുഭദിനത്തിൽ സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ, സമ്പത്ത് വർദ്ധിക്കും  

You May Like

Sponsored by Taboola