Today's horoscope: മിഥുനം രാശിക്കാർക്ക് ഇന്ന് മികച്ചദിനം, എന്നാൽ ഇവർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം രാശിപ്രകാരം ഓരോ ദിവസവും ഉണ്ടാവുന്ന മാറ്റങ്ങള്‍ ശരിക്കും വ്യത്യസ്തമായിരിക്കും. 

Horoscope Today 25 July 2024: ഇന്ന് മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക രംഗത്ത് വലിയാ നേട്ടങ്ങൾ ഉണ്ടാകും. ഇതുകൂടാതെ നിങ്ങള്‍ക്ക് പുതിയ ഒരു വരുമാന മാര്‍ഗ്ഗം തെളിയും

1 /13

ഇന്നത്തെ ദിനം ജോലിയുള്ളവർ പുരോഗതി നേടുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടി വരും. ബിസിനസുകാര്‍ക്ക് ഇന്ന് മികച്ച ദിനമായിരിക്കും. കുടുംബ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകും. ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയായിരിക്കും എന്ന് നമുക്ക് നോക്കാം...

2 /13

മേടം (Aries): ഇന്ന് ഇവർ ജോലിയിൽ പൂർണ്ണ ശ്രദ്ധ നൽകണം, വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. വിവേകത്തോടെ പ്രവര്‍ത്തിക്കുക അല്ലെങ്കിൽ ജോലി നഷ്ടപ്പെടും. ബിസിനസുകാര്‍ ധനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലു ആകണം

3 /13

ഇടവം (Taurus): ഇന്ന് ഇവർക്ക് നല്ല തിരക്കുള്ള ദിവസമായിരിക്കും. വ്യക്തിജീവിതത്തിലും തൊഴിലിലും ഇന്ന് ഉത്തരവാദിത്തങ്ങള്‍ കൂടും,  സാമ്പത്തിക സ്ഥിതി മോശമായേക്കും

4 /13

മിഥുനം (Gemini): സാമ്പത്തിക രംഗത്ത് ഇന്ന് ഇവർക്ക് വലിയ ഭാഗ്യമുണ്ടാകും, സമ്പാദ്യം വളരും, പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കാനുള്ള സാധ്യതയുണ്ട്, ജോലിക്കാര്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും, കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും

5 /13

കർക്കടകം (Cancer): ഇന്ന് ഇണയുമായി തര്‍ക്കമുണ്ടായേക്കാം, കോപം നിയന്ത്രിക്കുക അല്ലെങ്കിൽ വലിയ പ്രശ്നങ്ങളുണ്ടാക്കും,  ഓഫീസിലെ തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ ഇന്ന് കൃത്യമായി പൂർത്തിയാക്കുക,  വ്യവസായികള്‍ക്ക് ഇന്ന് സമ്മിശ്ര ദിനമായിരിക്കും

6 /13

ചിങ്ങം (Leo): ഉയര്‍ന്ന രക്തസമ്മര്‍ദ്ദ പ്രശ്നമുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ സൂക്ഷിക്കുക, കോപവും സമ്മര്‍ദ്ദവും ഒഴിവാക്കണം, ജോലിസ്ഥലത്ത് വലിയ ബഹുമാനം ലഭിക്കും, കഠിനാധ്വാനം വിജയിക്കും, ആത്മവിശ്വാസം വർധിക്കും. ബിസിനസുകാർക്ക് ഇന്ന് നല്ല ദിനം

7 /13

കന്നി (Virgo):  ചെറുകിട വ്യവസായികള്‍ക്ക് ഇന്ന് പ്രതീക്ഷിച്ചതുപോലെ ലാഭം ലഭിക്കും. സ്റ്റേഷനറി, പൂക്കള്‍, മധുരപലഹാരങ്ങള്‍, കളിപ്പാട്ടങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ നല്ല ദിനമായിരിക്കും. ധനത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ദിനമായിരിക്കും

8 /13

തുലാം (Libra): ഇന്ന് വീട്ടില്‍ മംഗളകരമായ പരിപാടികള്‍ നടക്കും, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി മനോഹരമായ സമയം ചെലവഴിക്കും, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, ആരോഗ്യ സംബന്ധമായ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.  

9 /13

വൃശ്ചികം (Scorpio):  തിടുക്കത്തില്‍ ഒരു ജോലിയും ചെയ്യരുത്, ഒരു ചെറിയ തെറ്റ് പോലും നിങ്ങളുടെ കഠിനാധ്വാനത്തെ ബാധിക്കും, ബിസിനസുകാര്‍ക്ക് ഇന്ന് നല്ലൊരു ദിവസമായിരിക്കും, പങ്കാളിയുടെ മാനസികാവസ്ഥ ഇന്ന് ശരിയായിരിക്കില്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ സംയമനം പാലിക്കുക

10 /13

ധനു (Sagittarius): സുഹൃത്തുക്കളും കുടുംബാംഗങ്ങളും പൂർണ്ണ പിന്തുണ നല്‍കും. ഇന്ന് പോസിറ്റീവും ആത്മവിശ്വാസവും നിറഞ്ഞ ദിനമായിരിക്കും,  ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം, ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസ്സുകാര്‍ക്ക് വളരെ അനുകൂല ദിവസമായിരിക്കും,  സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും

11 /13

മകരം (Capricorn): വീടിന്റെ അന്തരീക്ഷം ഇന്ന് മോശമായിരിക്കും, കുട്ടികളുടെ പിടിവാശി പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും,  ഓഫീസില്‍ ജോലിഭാരം വര്‍ദ്ധിക്കും, വ്യവസായികള്‍ക്കും ഇന്ന് അത്ര നല്ല ദിനമല്ല, ഇന്ന് നല്ല ചെലവ്ല്ല ദിനമായിരിക്കും

12 /13

കുംഭം (Aquarius): ഇന്ന് ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള  അവസരം ലഭിക്കും, ഒരു സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുകയാണെങ്കില്‍ ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതായിരിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ഇണയുമായി തര്‍ക്കമുണ്ടായേക്കാം. ആരോഗ്യം അത്ര നല്ലതാകില്ല.

13 /13

മീനം (Pisces): ഇവർക്ക് വളരെ കാലമായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹം ഇന്ന് നടക്കും. ഇണയുമായുള്ള ബന്ധം വളരെ നല്ലതായിരിക്കും. ജോലി സംബന്ധമായ കാര്യങ്ങളില്‍ വിജയം ലഭിക്കും, ആരോഗ്യം മെച്ചപ്പെടും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola