വേദ ജ്യോതിഷത്തിൽ വളരെ പ്രാധാന്യമുള്ളതാണ് ശനിക്ക്. ഒരു വ്യക്തിയുടെ ജാതകത്തിൽ ശനി ശുഭസ്ഥാനത്താണെങ്കിൽ അവർക്ക് വലിയ നേട്ടങ്ങളുണ്ടാകും. എന്നാൽ ഇതിന് വിപരീതമാണെങ്കിൽ അശുഭ ഫലങ്ങളും ലഭിക്കും
ജൂലൈ 25 പുലർച്ചെ 1.30 ശേഷം ശനി ഗ്രഹണം കാണാൻ സാധിക്കും. പുലർച്ചെ 1:44 ന് ചന്ദ്രൻ ശനിയെ പൂർണ്ണമായും മറയ്ക്കും. 2:25 ന് ശനി ചന്ദ്രന്റെ പിന്നിൽ നിന്ന് പുറത്തുവരുന്നത് കാണാം.
വളരെ അപൂർവമായ ഒന്നാണ് ശനി ഗ്രഹണം. ശനി ഗ്രഹണം 5 രാശികളെ ബാധിക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.
മകരം, കുംഭം, മീനം, കർക്കടകം, വൃശ്ചികം എന്നീ രാശികളെയാണ് ഈ ഗ്രഹണം ബാധിക്കുന്നത്.
ബിസിനസ്, തൊഴിൽ, പണം, ആരോഗ്യം എന്നീ മേഖലകളിലെല്ലാം ശനിയുടെ ഈ ഗ്രഹണം ദോഷകരമായി ബാധിക്കും. അപകടങ്ങൾ വരാതെ സൂക്ഷിക്കണം.
ശ്രീലങ്ക, മ്യാൻമർ, ചൈന, ജപ്പാൻ എന്നിവിടങ്ങളിലും ഈ ഗ്രഹണം കാണാൻ കഴിയും.
18 വർഷത്തിന് ശേഷമാണ് ശനി ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുന്നത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)