Tuesday Tips: ഹിന്ദുമതത്തിൽ ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിരിക്കുകയാണ്. അതിൽ ചൊവ്വാഴ്ച (Tuesday) ബജ്രംഗബലിക്ക് അതായത് ഹനുമാന് (Hanuman) സമർപ്പിതമാണ്. ഈ ദിവസം ഹനുമാൻ ജിയെ ആരാധിക്കുന്നതും നിയമങ്ങൾ പാലിച്ച് വ്രതമനുഷ്ഠിക്കുന്നതും ഭഗവാനെ പ്രസാദിപ്പിക്കാൻ നല്ലതാണ്. ഹനുമാൻ ജി നിങ്ങളുടെ എല്ലാ പ്രയാസങ്ങളും നീക്കി എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നവനാണ്. എന്നാൽ ഇന്നേ ദിവസം ഈ ജോലി ചെയ്യുന്നത് ജീവിതത്തെ പ്രശ്നങ്ങൾ നിറഞ്ഞതാക്കും.
ഹനുമാന്റെ അനുഗ്രഹം ലഭിക്കാൻ ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നവർ ഈ ദിവസം ഉപ്പ് കഴിക്കരുത്. വേണമെങ്കിൽ ഇവർക്ക് രണ്ടുനേരവും പഴങ്ങൾ കഴിക്കാം അല്ലെങ്കിൽ ഒരുനേരം ഭക്ഷണം കഴിക്കാം എന്തായാലും ഇന്നേ ദിവസം ഉപ്പ് കഴിക്കരുത്.
ദൈവാനുഗ്രഹം ലഭിക്കാനാണ് ആരാധനയും ഹോമവും നടത്തുന്നത്. എന്നാൽ ചൊവ്വാഴ്ച ഹോമം നടത്തരുത്. അത് അശുഭകരമാണ്.
ചൊവ്വാഴ്ച ഒരിക്കലും വെള്ള നിറത്തിലുള്ളതോ അല്ലെങ്കിൽ പാലിൽ ഉണ്ടാക്കിയതോ ആയ പലഹാരങ്ങൾ വാങ്ങരുത്. നിങ്ങൾ മധുരപലഹാരങ്ങൾ ദാനം ചെയ്യുകയാണെങ്കിൽ സ്വയം മധുരം കഴിക്കരുത്. കാരണം ദാനധർമ്മത്തിന്റെ ഫലം ലഭിക്കില്ല.
ചൊവ്വാഴ്ച ഇരുമ്പ് സാധനങ്ങൾ വാങ്ങരുത്. അങ്ങനെ ചെയ്യുന്നത് ജീവിതത്തിൽ പ്രശ്നങ്ങളെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്.
മതഗ്രന്ഥങ്ങൾ മുതൽ ജ്യോതിഷം വരെ ചൊവ്വാഴ്ച മുടിയും നഖവും വെട്ടരുതെന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. ബുധൻ, വെള്ളി എന്നിവയാണ് മുടിയും നഖവും വെട്ടാൻ പറ്റിയ ദിവസങ്ങൾ.
ഹനുമാൻ ജിയുടെ അനുഗ്രഹം ലഭിക്കാൻ ചൊവ്വാഴ്ച ചുവന്ന തൂവാലയോ തുണിയോ നിങ്ങളുടെ പക്കൽ സൂക്ഷിക്കുക. ഇതുകൂടാതെ ഹനുമാൻ ക്ഷേത്രത്തിൽ മുല്ലപ്പൂ എണ്ണ (jasmine oil) കൊണ്ടുള്ള വിളക്ക് തെളിയിക്കുക. ഇത് എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുകയും ജീവിതത്തിൽ സന്തോഷം കൈവരുകയും ചെയ്യും.