Ind vs Wi: കോഹ്ലി മുതൽ രോഹിത് വരെ; കരീബിയൻ ടെസ്റ്റിൽ ഇന്ത്യൻ താരങ്ങളെ കാത്തിരിക്കുന്ന നേട്ടങ്ങൾ

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ഇന്ന് ഡൊമിനിക്കയിൽ തുടക്കമാകും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടേറ്റ പരാജയത്തിന് ശേഷമുള്ള പരമ്പരയായതിനാൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. 

Ind vs WI records to watch: പ്രതിഭാധനരായ താരങ്ങളാൽ സമ്പന്നമാണ് ഇന്ത്യൻ ടീം. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ വിരാട് കോഹ്‌ലി മുതൽ രോഹിത് ശർമ്മ വരെയുള്ള ഇന്ത്യൻ താരങ്ങൾക്ക് കൈയ്യെത്തും ദൂരത്തുള്ള ചില മികച്ച റെക്കോർഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.

1 /7

വിരാട് കോഹ്ലി - അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ താരമാകാൻ മുൻ ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോഹ്‌ലിക്ക് ഇനി വേണ്ടത് 150 റൺസ്. നിലവിൽ മൂന്ന് ഫോർമാറ്റുകളിലുമായി കോഹ്‌ലിക്ക് 25,385 റൺസാണുള്ളത്. ദക്ഷിണാഫ്രിക്കയുടെ മുൻ ഓൾറൗണ്ടർ ജാക്വിസ് കാലിസാണ് 25,534 റൺസുമായി കോഹ്ലിയ്ക്ക് തൊട്ടുമുന്നിലുള്ളത്.

2 /7

വിരാട് കോഹ്ലി - ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ താരമാകാൻ വിരാട് കോഹ്‌ലിക്ക് ഇനി വേണ്ടത് വെറും 25 റൺസ്. അങ്ങനെയെങ്കിൽ 109 ടെസ്റ്റുകളിൽ നിന്ന് 8,479 റൺസ് നേടിയ കോഹ്‌ലിക്ക് 103 ടെസ്റ്റുകളിൽ നിന്ന് 8,503 റൺസ് നേടിയ വീരേന്ദർ സെവാഗിനെ മറികടക്കാനാകും. 

3 /7

രോഹിത് ശ‍ർമ്മ - ടെസ്റ്റ് ക്രിക്കറ്റിൽ 3,500 റൺസ് തികയ്ക്കാൻ ഇന്ത്യൻ നായകൻൻ രോഹിത് ശർമ്മയ്ക്ക് 63 റൺസ് കൂടി വേണം. 50 ടെസ്റ്റുകളിൽ നിന്ന് 45.22 ശരാശരിയിൽ 9 സെഞ്ച്വറികളും 14 അർധസെഞ്ച്വറികളും സഹിതം 3,437 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. 

4 /7

ശുഭ്മാൻ ​ഗിൽ - ടെസ്റ്റ് ക്രിക്കറ്റിൽ 1,000 റൺസ് തികയ്ക്കാൻ ഇന്ത്യൻ യുവതാരം ശുഭ്‌മാൻ ഗില്ലിന് വേണ്ടത് 79 റൺസ്. 16 ടെസ്റ്റുകളിൽ നിന്ന് 32.89 ശരാശരിയിൽ 2 സെഞ്ച്വറികളും 4 അർധസെഞ്ച്വറികളും സഹിതം ഗിൽ 921 റൺസ് നേടിയിട്ടുണ്ട്.   

5 /7

രവിചന്ദ്രൻ അശ്വിൻ - അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റ് തികയ്ക്കാൻ രവിചന്ദ്രൻ അശ്വിന് (697) മൂന്ന് വിക്കറ്റുകൾ കൂടി വേണം. ടെസ്റ്റിൽ 474 വിക്കറ്റും ഏകദിനത്തിൽ 151 വിക്കറ്റും ടി20യിൽ 72 വിക്കറ്റും അശ്വിൻ ഇതുവരെ വീഴ്ത്തിയിട്ടുണ്ട്. (ഫോട്ടോ: എഎൻഐ)

6 /7

രവിചന്ദ്രൻ അശ്വിൻ - ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലുമായി വെസ്റ്റ് ഇൻഡീസിനെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറാകാൻ രവിചന്ദ്രൻ അശ്വിന് 4 വിക്കറ്റുകൾ കൂടി വേണം. വെസ്റ്റ് ഇൻഡീസിനെതിരെ കളിച്ച 11 ടെസ്റ്റുകളിൽ നിന്ന് 21.85 ശരാശരിയിൽ 60 വിക്കറ്റുകളാണ് അശ്വിൻ ഇതുവരെ നേടിയത്. 

7 /7

അജിങ്ക്യ രഹാനെ - കരിയറിലെ 50-ാം എവേ ടെസ്റ്റ് കളിക്കാനൊരുങ്ങുകയാണ് അജിങ്ക്യ രഹാനെ. 49 എവേ ടെസ്റ്റുകളിൽ നിന്ന് 8 സെഞ്ച്വറികളും 17 അർധസെഞ്ച്വറികളും ഉൾപ്പെടെ 40ന് മുകളിൽ ശരാശരിയിൽ രഹാനെ 3,223 റൺസ് നേടിയിട്ടുണ്ട്. 

You May Like

Sponsored by Taboola