ബജറ്റിനുള്ളിൽ നിൽക്കുന്നതും ഉപയോഗപ്രദവുമായുള്ള ചില കിടിലം ഗിഫ്റ് ഐഡിയകൾ നോക്കാം
Valentines day യ്ക്ക് എന്താണ് നിങ്ങളുടെ പങ്കാളിക്ക് സമ്മാനം കൊടുക്കേണ്ടതെന്ന് തീരുമാനിച്ചില്ലേ. ബജറ്റിനുള്ളിൽ നിൽക്കുന്നതും ഉപയോഗപ്രദവുമായുള്ള ചില കിടിലം ഗിഫ്റ് ഐഡിയകൾ നോക്കാം. മാത്രമല്ല ഇവയൊക്കെ പെട്ടെന്ന് വാങ്ങാൻ കഴിയുന്നതുമാണ്.
2000 രൂപയ്ക്ക് താഴെയുള്ള വിലയിൽ മേടിക്കാൻ കഴിയുന്നതും ഉപയോഗപ്രദവുമായ സമ്മാനമാണ് ടിഡബ്ല്യുഎസ് ഇയർബഡ്സ്. ഷിയോമി, റിയൽ മി, വൺപ്ലസ്, ഓപ്പോ എന്നിവയുടെയൊക്കെ ടിഡബ്ല്യുഎസ് ഇയർബഡ്സ് ഇന്ത്യയിൽ ലഭിക്കും.
നിങ്ങളുടെ പങ്കാളി വ്യായാമം ചെയ്യാനും ഫിറ്റ്നസ് നോക്കാനും ഇഷ്ടപ്പെടുന്ന ആളാണോ എങ്കിൽ കൊടുക്കാവുന്ന ഒരു സമ്മാനമാണ് ഫിറ്റ്നസ് ബാൻഡുകൾ. ഷിയോമി, റിയൽ മി, വൺപ്ലസ് എന്നിവയുടെയൊക്കെ ഫിറ്റ്നസ് ബാൻഡുകൾ ഇന്ത്യയിൽ ലഭ്യമാണ്.
ഏവർക്കും ഉപയോഗപ്പെടുന്ന ഒരു സമ്മാനമാണ് പവർ ബാങ്ക്. 2000 ത്തിൽ താഴെയുള്ള വിലയിൽ തന്നെ Mi, റിയൽ മി, വൺപ്ലസ് ബ്രാൻഡുകളുടെ പവർ ബാങ്ക് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.
വീട്ടിലിരുന്ന് തന്നെ കൊടുക്കാവുന്ന ഒരു സമ്മാനമാണ് OTT പ്ലാറ്റുഫോമുകളുടെ സബ്സ്ക്രിപ്ഷൻ. നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, സീ 5 തുടങ്ങി പല OTT പ്ലാറ്റ്ഫോമുകളും ഇന്ത്യയിലുണ്ട്.
Google, Amazon തുടങ്ങിയ കമ്പനിയുടെ സ്‌പീക്കറുകൾ വളരെ കുറഞ്ഞ വിലയിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയും