ID.5 ആണ് ഫോക്സ്വാഗണിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ വിപുലമായ ശ്രേണിയിൽ പുതുതായി എത്തുന്നത്.
ജർമ്മനിയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളും ആഗോളതലത്തിൽ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിൽ ഒരാളുമായ ഫോക്സ്വാഗൺ ID.5 ന്റെ അരങ്ങേറ്റത്തോടെ ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയിലേക്ക് പുതിയ ഒരു മുന്നേറ്റം നടത്തുകയാണ്. ഫോക്സ്വാഗൺ ID.5 സ്റ്റാൻഡേർഡ്, GTX എന്നീ ശ്രേണികളിലായാണ് എത്തുന്നത്. ID.5 ആണ് ഫോക്സ്വാഗണിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ വിപുലമായ ശ്രേണിയിൽ പുതുതായി എത്തുന്നത്. ID.4 ന്റെ ഡിസൈൻ തീം തന്നെയാണ് ID.5 പിന്തുടരുന്നത്. മൊത്തത്തിൽ, ഫോക്സ്വാഗൺ ID.5 ന് ID.4 ന് സമാനമായ നീളവും വീൽബേസും ഉണ്ട്. ID.4 ൽ നിന്ന് ചില ഡിസൈൻ ഘടകങ്ങളും എടുക്കുന്നു. എന്നിരുന്നാൽത്തന്നെയും മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായ സ്റ്റെലിങ്ങിലാണ് ID.5 എത്തുന്നത്. കൂപ്പെ പോലുള്ള റൂഫ്ലൈൻ, GTX ട്രിം മുതലായവ ഇതിന്റെ പ്രത്യേകതകളാണ്. പുതിയ ഫോക്സ്വാഗൺ ID.5-ന്റെ വകഭേദങ്ങൾ - പ്രോ, പ്രോ പെർഫോമൻസ്, GTX. ഫോക്സ്വാഗൺ ID.5 ലൈനപ്പ് 135kW ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, ഇത് 77kWh ബാറ്ററി പായ്ക്കുകൾക്ക് 30 മിനിറ്റിനുള്ളിൽ അവയുടെ ശേഷിയുടെ 80 ശതമാനം വീണ്ടെടുക്കാൻ അനുവദിക്കുന്നു. ID.4-ന്റെ അതേ MEB പ്ലാറ്റ്ഫോമിലാണ് പുതിയ ID.5 പുറത്തിറങ്ങുന്നത്.