Pregnancy Melasma: ഗർഭകാലത്തെ മെലാസ്മ അഥവാ കരിമാംഗല്യം എന്താണ്? കാരണങ്ങളും പരിഹാരവും ചികിത്സയും അറിയാം

അമേരിക്കൻ നടിയും ഗായികയും ഗാനരചയിതാവുമായ മാൻഡി മൂർ തൻറെ മൂന്നാമത്തെ ഗർഭാവസ്ഥയിൽ മെലാസ്മ എന്ന ചർമ്മരോഗം ഉള്ളതായി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരുന്നു. എന്താണ് മെലാസ്മ അഥവാ കരിമംഗലം എന്ന ചർമ്മരോഗമെന്നും ഇതിൻറെ ചികിത്സ എന്തെന്നും അറിയാം.

  • Jul 06, 2024, 12:28 PM IST
1 /6

ഗർഭാവസ്ഥയിൽ ശരീരം വിവിധ ഹോർമോൺ മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ മെലാസ്മ അഥവാ കരിമംഗലം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

2 /6

ചർമ്മത്തിലുണ്ടാകുന്ന നിറവ്യത്യാസങ്ങളും പാടുകളുമാണ് ഇതിൻറെ ഭാഗമായി ഉണ്ടാകുന്നത്. ഇത് സാധാരാണയായി സ്വയം ഇല്ലാതാകും. മാത്രമല്ല, ഇവ നിരുപദ്രവകരമാണ്.

3 /6

ചർമ്മത്തിന് നിറം നൽകുന്ന ശരീരത്തിലെ കോശങ്ങളുടെ അമിത ഉത്പാദനം മൂലമാണ് മെലാസ്മയുണ്ടാകുന്നത്. കവിൾ, താടി, മൂക്ക്, ചുണ്ടിൻറെ മേൽഭാഗം എന്നിവിടങ്ങളിലാണ് ഇത് കൂടുതലായി കാണുന്നത്.

4 /6

മെലാസ്മ കൈകൾ, കഴുത്ത്, പുറം, സൂര്യപ്രകാശം ഏൽക്കുന്ന ശരീരഭാഗങ്ങൾ എന്നിവയെ ബാധിക്കും. അതിനാലാണ് ഇവ വേനൽക്കാലത്ത് വഷളാകുന്നത്. മെലാസ്മയ്ക്ക് കാരണമാകുന്ന ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നീ ഹോർമോണുകളുടെ അളവ് വർധിക്കുന്നതിനാൽ ഗർഭാവസ്ഥയിൽ ദുർബലരായിരിക്കും. എന്നാൽ, മെലാസ്മ വേദനയോ ചൊറിച്ചിലോ ഉണ്ടാക്കില്ല. ഇത് പകരുന്ന രോഗമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാക്കുന്നില്ല.

5 /6

മുഖത്ത് അസാധാരണമായി നിറവ്യത്യാസം തോന്നിയാൽ രോഗനിർണയത്തിനായി ഒരു ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കണം. ഇത് മറ്റ് ചർമ്മരോഗങ്ങളുമായി തെറ്റിദ്ധരിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ, കാൻസറോ മറ്റ് ചർമ്മ പ്രശ്നങ്ങളോ ആണോയെന്ന് ഉറപ്പുവരുത്താൻ ടെസ്റ്റുകൾ നിർദേശിക്കും.

6 /6

മെലാസ്മയെ പ്രതിരോധിക്കാൻ സൂര്യപ്രകാശം അധികം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാന പരിഹാര മാർഗം. മെലാസ്മ ഉള്ളവർക്ക് സിങ്ക് ഓക്സൈഡ്, അയൺ ഓക്സൈഡ്, ടൈറ്റാനിയം ഡയോക്സൈഡ് എന്നിവ അടങ്ങിയ സൺസ്ക്രീൻ ഉപയോഗിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ ശുപാർശ ചെയ്തേക്കാം.

You May Like

Sponsored by Taboola