ICC World Cup 2023 : 48 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ രണ്ട് ടീം മാത്രമാണ് ഒരു മത്സരത്തിൽ പോലും തോൽക്കാതെ കപ്പ് ഉയർത്തിയത്
1975ലാണ് ലോകകപ്പ് ഐസിസിയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകുന്നത്. ഈ കഴിഞ്ഞ 48 വർഷത്തിനിടെ ആകെ അഞ്ച് ടീമുകൾ മാത്രമെ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടുള്ളത്
എന്നാൽ ഈ അഞ്ച് ടീമിൽ നിന്നും ആകെ രണ്ട് ടീമുകൾ മാത്രമെ ടൂർണമെന്റിൽ ഒരു തോൽവിയില്ലാതെ ലോകകപ്പ് ഉയർത്തിട്ടുള്ളത്.
അത് ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസുമാണ്
പ്രഥമ ലോകകപ്പിലാണ് വെസ്റ്റ് ഇൻഡീസ് ഈ സുവർണനേട്ടം സ്വന്തമാക്കുന്നത്. ടൂർണമെന്റിലെ അഞ്ച് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് കരീബിയൻ ടീം ലോക കിരീടം ചൂടിയത്
ഓസ്ട്രേലിയയാണ് തോൽവി അറിയാതെ ലോകകപ്പ് സ്വന്തമാക്കിയ രണ്ടാമത്തെ ടീം. 2003 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചുകൊണ്ട് റിക്കി പോണ്ടിങ്ങും സംഘവും കിരീടം ഉയർത്തിയ ടീർണമെന്റിലാണ് കംഗാരുക്കളുടെ സുവർണനേട്ടം. 2007 ലോകകപ്പിലും സമാനമായ നേട്ടം ഓസീസ് സ്വന്തമാക്കിയിരുന്നു.
ഇനി ഇന്ത്യയും ഈ സുവർണ നേട്ടം സ്വന്തമാക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ