സ്ത്രീകളുടെ ആരോഗ്യത്തിന് പോഷക സമൃദമായ ഭക്ഷണം ശീലമാക്കണം
പാൽ, തക്കാളി, പയറുവർഗങ്ങൾ, തൈര്, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്
കാത്സ്യം അടങ്ങിയ ഭക്ഷണം ശീലമാക്കണം. എല്ലുകളുടെ ബലത്തിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. പാലിൽ വലിയ അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ സ്ത്രീകൾ ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
സ്ത്രീകൾ ഭക്ഷണത്തിൽ തക്കാളി ഉൾപ്പെടുത്തുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കും. ലൈക്കോപീൻ എന്ന പോഷകം തക്കാളിയിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇത് സ്തനാർബുദത്തിൽ നിന്ന് സംരക്ഷിക്കും.
പയറുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് പയറുവർഗങ്ങൾ.
സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ സ്ത്രീകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് ചർമ്മ പ്രശ്നങ്ങൾ, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക് എന്നിവയെ തടയാൻ സാധിക്കും.
സ്ത്രീകൾ ദിവസവും തൈര് കഴിക്കുന്നത് നല്ലതാണ്. സ്തനാർബുദ സാധ്യത കുറയ്ക്കാനും കുടലിന്റെ ആരോഗ്യത്തിനും തൈര് വളരെ നല്ലതാണ്.