പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്ന പഴങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
പ്രമേഹരോഗികൾ ഭക്ഷണക്രമത്തിൽ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് വർധിപ്പിക്കുന്ന ഭക്ഷണങ്ങളും ഫലങ്ങളും ഒഴിവാക്കണം. എന്നാൽ, പ്രമേഹ രോഗികൾക്ക് കഴിക്കാൻ സാധിക്കുന്ന പഴങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ഗ്രേപ്ഫ്രൂട്ട് ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, ഫൈബർ, മറ്റ് ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
റാസ്ബെറിക്ക് രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് നിയന്ത്രിച്ച് നിർത്താൻ സാധിക്കും. ഇത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
പേരക്കയിൽ പഞ്ചസാരയുടെ അളവ് കുറവാണ്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
പ്രമേഹ രോഗികൾക്ക് ബ്ലൂബെറി മികച്ചതാണ്. ഇവയിൽ ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതിരിക്കാൻ സഹായിക്കും.
പ്രമേഹരോഗമുള്ളവർക്ക് സ്ട്രോബെറി മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ സ്ട്രോബെറി സഹായിക്കും. അവയിൽ പോളിഫെനോൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
കിവിയിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നു.