ദുബായ്: Asia Cup India vs Hong Kong: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ ഇടം ഉറപ്പിച്ച് ഇന്ത്യ. ഗ്രൂപ്പ് എയില്‍ രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ 40 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സൂപ്പര്‍ ഫോറിൽ ഇടം നേടിയത്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 68), വിരാട് കോഹ്‌ലി (44 പന്തില്‍ 59) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 റണ്‍സാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിംഗില്‍ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഇപ്പോൾ ഹോങ്കോങ്ങിനെ കൂടി തോൽപ്പിച്ചതോടെ സൂപ്പർ ഫോറിൽ ഇടംപിടിക്കുന്നു രണ്ടാമത്തെ ടീമായിട്ടുണ്ട്. തുടർച്ചയായി രണ്ടു ജയങ്ങളുമായി അഫ്ഗാനും സൂപ്പർ ഫോറിൽ ഇടം നേടിയിട്ടുണ്ട്.
Asia Cup #IndiavsHongKong | India beat Hong Kong by 40 runs, Hong Kong 152/5 in 20 overs (B. Hayat 41, K. Shah 30; R. Jadeja 1/15)
(Source: BCCI) pic.twitter.com/gc1WChYFGt
— ANI (@ANI) August 31, 2022
മോശം തുടക്കമായിരുന്നു ഹോങ്കോങ്ങിന്റേത്. രണ്ടാം ഓവറില്‍ നിസാഖത് ഖാന്‍ 10 റൺസെടുത്ത് ഔട്ട് ആക്കുകയായിരുന്നു. ശേഷം കൃത്യമായ ഇടവേളകളില്‍ ടീമിന് വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു. ഇതിൽ ബാബര്‍ ഹയാത് മാത്രമാണ് ഒന്ന് ചെറുത്തുനിന്നത്. അതുകൊണ്ടുതന്നെ ഹോങ്കോങ്ങിന്റെ ടോപ് സ്കോറർ 35 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 41 റൺസെടുത്ത ബാബർ ഹയാത്താണ്. കിഞ്ചിത് ഷാ (30) റണ്‍സെടുത്തു. യാസിം മുര്‍താസ (9), ഐസാസ് ഖാന്‍ (14) എന്നിവരുടെ വിക്കറ്റുകളും ഹോങ്കോങ്ങിന് നഷ്ടമായി. സീഷന്‍ അലി (26), സ്‌കോട്ട് മെക്കന്‍സി (16) എന്നിവര്‍ പുറത്താവാതെ സ്‌കോര്‍ 150 കടത്തി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ആവേഷ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടിയിട്ടുണ്ട്.
Also Read: ആനയോട് കളിയ്ക്കാൻ ചെന്ന സിംഹക്കൂട്ടങ്ങൾക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ
ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യം എതിരാളികള്‍ക്കെതിരെ വെടിക്കെട്ട് തുടക്കമിടാനായില്ല. ഹാരൂണ്‍ അര്‍ഷാദ് എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ 22 റണ്‍സടിച്ച് ടോപ് ഗിയറിലായെന്ന് തോന്നിച്ചെങ്കിലും അഞ്ചാം ഓവറില്‍ ബൗണ്ടറി നേടിയതിന് പിന്നാലെ രോഹിത് മടങ്ങിയതോടെ ഇന്ത്യ പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് മാത്രമായിരുന്നു നേടിയിരുന്നത്. 13 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തിയാണ് രോഹിത് 21 റണ്‍സെടുത്തത്. രോഹിത് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്‌ലിയും രാഹുലും ചേർന്ന് അർധനസെഞ്ചുറി നേടിയെങ്കിലും റണ്‍നിരക്ക് കുത്തനെ ഇടിയുകയായിരുന്നു. അതായത് പത്താം ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 70 റണ്‍സാണ് നേടിയിരുന്നത്. പതിമൂന്നാം ഓവറില്‍ 85 റണ്‍സിലെത്തിയെങ്കിലും രാഹുലിന്റെ മെല്ലെപ്പോക്ക് കോഹ്‌ലിയെയും സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ 36 പന്തില്‍ 39 റണ്‍സെടുത്ത് രാഹുല്‍ മടങ്ങുകയായിരുന്നു.
Also Read: Viral Video: മണ്ഡപത്തിൽ മുഖം വീർപ്പിച്ചിരുന്ന വരനോട് അമ്മായിയമ്മ ചെയ്തത് കണ്ടോ..! വീഡിയോ വൈറൽ
ഇന്ത്യന്‍ ഇന്നിംഗ്‌സിന് ഗതിവേഗം നല്‍കിയത് ക്രീസിലെത്തിയപാടെ അടി തുടങ്ങിയ സൂര്യകുമാറാണ് . നേരിട്ട ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തി സൂര്യ വെടിക്കെട്ട് തുടങ്ങിയപ്പോള്‍ കൊഹ്‌ലി നല്ല പിന്തുണയും നൽകി. ഇടക്കിടെ ബൗണ്ടറികള്‍ നേടി കോഹ്‌ലി 40 പന്തില്‍ അര്‍ധസെഞ്ചുറി നേടി. ആയുഷ് ശുക്ല എറിഞ്ഞ പതിനെട്ടാം ഓവറില്‍ 17 റണ്‍സടിച്ച ഇന്ത്യ എഹ്‌സാന്‍ ഖാന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 13 റണ്‍സടിച്ചു. ഹാരൂണ്‍ അര്‍ഷാദ് എറിഞ്ഞ അവസാന ഓവറില്‍ നാലു സിക്‌സ് അടക്കം 26 റണ്‍സടിച്ച ഇന്ത്യ അവസാന മൂന്നോവറില്‍ 56 റണ്‍സടിച്ചാണ് ഒരു മികച്ച സ്‌കോര്‍ ഉറപ്പാക്കിയത്. അവസാന ഓവറില്‍ 22 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ സൂര്യ രണ്ട് സിക്‌സ് കൂടി പറത്തി 26 പന്തില്‍ 68 റണ്‍സുമായി ടോപ് സ്‌കോററാക്കുകയായിരുന്നു. ആറ് സിക്‌സും ആറ് ഫോറും അടങ്ങുന്നതാണ് സൂര്യയുടെ ഇന്നിംഗ്‌സ്. 44 പന്തില്‍ 59 റണ്‍സെടുത്ത വിരാട് കോഹ്‌ലി മൂന്ന് സിക്‌സും ഒരു ഫോറും പറത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...