Aisa Cup Fixtures : ഏഷ്യ കപ്പ് 2022ന്റെ മത്സരക്രമങ്ങൾ പ്രഖ്യാപിച്ചു. ഏവരും കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം ഓഗസ്റ്റ് 28ന് നടക്കും. യുഎഇയിൽ വെച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ദുബായ്, ഷാർജാ സ്റ്റേഡിയങ്ങളിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ദുബായ് അന്തരാഷ്ട്ര സ്റ്റേഡിയം ഇന്ത്യ പാക് മത്സരത്തിന് വേദിയാകും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ ജെയ് ഷാ മത്സരക്രമങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചു.
ഓഗസ്റ്റ് 27ന് ശ്രീലങ്ക അഫ്ഗാനിസ്ഥാൻ മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കം കുറിക്കുക. തുടർന്ന് സെപ്റ്റംബർ 11ന് ഫൈനൽ സംഘടിപ്പിക്കും. ഗ്രൂപ്പ് എ യിൽ ഇന്ത്യക്കും പാകിസ്ഥാനും പുറമെ യോഗ്യത നേടുന്ന മറ്റൊരു ടീമും പങ്കെടുക്കും. ശ്രീലങ്കയ്ക്കും അഫ്ഗാനും പുറമെ ബംഗ്ലാദേശാണ് ഗ്രൂപ്പ് ബിയിലുള്ള ടീമുകൾ.
The wait is finally over as the battle for Asian supremacy commences on 27th August with the all-important final on 11th September.
The 15th edition of the Asia Cup will serve as ideal preparation ahead of the ICC T20 World Cup. pic.twitter.com/QfTskWX6RD
— Jay Shah (@JayShah) August 2, 2022
ഗ്രൂപ്പ് ഘട്ടങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീം സൂപ്പർ ഫോറിലേക്ക് പ്രവേശിക്കും. സൂപ്പർ 4 ൽ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മലാണ് സെപ്റ്റംബർ 11ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുക. ദുബായ് വെച്ചാണ് ഫൈനൽ സംഘടിപ്പിക്കുക.
നേരത്തെ ഐസിസി ടി20 ലോകകപ്പിൽ വെച്ചാണ് ഇന്ത്യയും പാകിസ്ഥാനും നേർക്കുന്നേരെയെത്തിയത്. അന്ന് പത്ത് വിക്കറ്റിന് ഇന്ത്യ. ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനോട് തോൽക്കേണ്ടി വന്നു. 2018 ഏഷ്യ കപ്പിൽ രണ്ട് തവണ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏഴ് തവണ ഏഷ്യ കപ്പ് ഉയർത്തിയ ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാർ.
2020തിൽ സംഘടിപ്പിക്കാനായിരുന്നു ഏഷ്യ കപ്പ് ആദ്യം തീരുമാനിച്ചിരുന്നത്. കോവിഡും ആദ്യ ലോക്ണിനെ തുടർന്ന ടൂർണമെന്റ് അടുത്ത വർഷത്തേക്ക് മാറ്റിവക്കുകയായിരുന്നു. എന്നാൽ 2021ൽ ശ്രീലങ്കയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന ടൂർണമെന്റ് ഇതേ കാരണത്താൽ 2022ലേക്ക് മാറ്റിവെക്കാൻ എസിസി തീരുമാനിക്കുകയായിരുന്നു. തുടർന്ന് ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീ അസ്തിരത്വം നിൽക്കുന്ന സാഹചര്യത്തിൽ ടൂർണമെന്റിന്റെ വേദി യുഎഇലേക്ക് മാറ്റുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.