ബാഴ്സലോണ ഇതിഹാസ താരവും ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ പരിശീലകനായ സാവി ഹെര്‍ണാണ്ടസിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. താരം ഇപ്പോള്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുകയാണ്.
തനിക്ക് കാര്യമായ മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും കോവിഡ് മാറി വൈകാതെ തന്നെ ഫുട്ബോളിലേക്ക് മടങ്ങി എത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും താരം കുറിച്ചു.
Also Read: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു
നിലവിൽ സാവി ബാഴ്സലോണയിലേക്ക് തിരിച്ചു വരുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്ന സമയത്താണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.