മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കിള്‍ വോണിനെ പിറന്നാള്‍ ദിനത്തില്‍ പഞ്ഞിക്കിട്ട് വിരാട് കോഹ്ലി ഫാന്‍സ്. പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്കില്‍ താരം പങ്ക് വെച്ച സെല്‍ഫിയാണ് ഇതിനു കാരണം.
ആടിനൊപ്പമെടുത്ത സെല്‍ഫിയാണ് താരം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് വോണ്‍ നല്കിയ അടിക്കുറുപ്പാണ് ആരാധകരെ നിരാശയിലാഴ്ത്തിയത്. ''വിരാടിനൊപ്പം ബര്‍ത്ത്ഡേ സെല്‍ഫി'' എന്നാണ് വോണ്‍ നല്കിയ അടിക്കുറിപ്പ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായി കാഴ്ചവച്ച മികച്ച പ്രകടനവും റെക്കോര്‍ഡ് നേട്ടവുമെല്ലാം ചേര്‍ത്ത് ഒരു അഭിനന്ദനമാണ് വോണ്‍ ഉദ്ദേശിച്ചത്. എന്നാല്‍, കാര്യങ്ങള്‍ നേരെ വിപരീതമായാണ് സംഭവിച്ചത്.
വോണിന്റെ തമാശ അത്ര സുഖിക്കാതെ വന്ന ആരാധകര്‍ താരത്തിനെതിരെ തെറിവിളികള്‍ ഉള്‍പ്പെട്ട കമന്റുകളുമായെത്തുകയായിരുന്നു.
ഗോട്ട് (GOAT) എന്നാല്‍ ‘ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം’ എന്നാണ് വോണ്‍ ഉദേശിച്ചത്. ഇത് വിശദീകരിച്ചുകൊണ്ട് ചില അനുകൂല കമന്റുകളും പ്രത്യക്ഷപ്പെട്ടെങ്കിലും കോഹ്ലി ഫാന്‍സിന് കാര്യങ്ങള്‍ അത്ര രസിച്ചിട്ടില്ലെന്ന് കമന്റുകളില്‍ നിന്ന് വ്യക്തമാണ്.