Andrew Symonds Passed Away: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് കാറപകടത്തില്‍ മരിച്ചു

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് കാറപകടത്തില്‍ മരിച്ചു. 46  വയസായിരുന്നു. ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : May 15, 2022, 07:27 AM IST
  • ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട മികച്ച ഓൾ റൗണ്ടർമാരിലൊരാളായിരുന്നു ആൻഡ്രൂ സൈമണ്ട്
  • ഓസ്ട്രേലിക്കായി 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്
  • ഏകദിനത്തിൽ 1998 ൽ പാകിസ്ഥാനെതിരായിട്ടായിരുന്നു അരങ്ങേറ്റം
Andrew Symonds Passed Away: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് കാറപകടത്തില്‍ മരിച്ചു

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് കാറപകടത്തില്‍ മരിച്ചു. 46  വയസായിരുന്നു. ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട മികച്ച ഓൾ റൗണ്ടർമാരിലൊരാളായിരുന്നു ആൻഡ്രൂ സൈമണ്ട്  .2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം. 
ഓസ്ട്രേലിക്കായി 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 14 ട്വന്റി 20 മത്സരങ്ങളിലും സൈമണ്ട് ഓസ്ട്രേലിയൻ ടീമിനായി പാഡണിഞ്ഞിട്ടുണ്ട്. 

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും ആൻഡ്രൂ സൈമണ്ട്സ് കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. ഏകദിനത്തിൽ 1998 ൽ പാകിസ്ഥാനെതിരായിട്ടായിരുന്നു അരങ്ങേറ്റം. 2009 ൽ പാക്സിസ്ഥാനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും കളിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News