Tokyo Olympics 2020 : ജമൈക്കയുടെ Elaine Thompson ഒളിമ്പിക്സിലെ വേഗമേറിയ വനിതാ താരം

100 മീറ്റർ ഓട്ടത്തിൽ സമ്പൂർണമായും ജമൈക്കൻ ആധിപത്യമായിരുന്നു. വെള്ളിയും വെങ്കലവും സ്വന്തമാക്കിയത് ജമൈക്കൻ താരങ്ങൾ തന്നെയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 31, 2021, 07:27 PM IST
  • ഒളിമ്പിക്സിൽ റിക്കോർഡോടെ ടോക്കിയോ ഒളിമ്പിക്സിന്റെ വേഗറാണിയായി ജമൈക്കയുടെ എലൈയ്ൻ തോംസൺ.
  • 10.61 സക്കൻഡുകൾ കൊണ്ടാണ് ജമൈക്കൻ താരം ഒളിമ്പിക്സ് സ്വർണം സ്വന്തമാക്കിയത്.
  • 100 മീറ്റർ ഓട്ടത്തിൽ സമ്പൂർണമായും ജമൈക്കൻ ആധിപത്യമായിരുന്നു.
  • വെള്ളിയും വെങ്കലവും സ്വന്തമാക്കിയത് ജമൈക്കൻ താരങ്ങൾക്ക് തന്നെയായിരുന്നു.
Tokyo Olympics 2020 : ജമൈക്കയുടെ Elaine Thompson ഒളിമ്പിക്സിലെ വേഗമേറിയ വനിതാ താരം

Tokyo : ഒളിമ്പിക്സിൽ റിക്കോർഡോടെ ടോക്കിയോ ഒളിമ്പിക്സിന്റെ (Tokyo Olympics 2020) വേഗറാണിയായി ജമൈക്കയുടെ എലൈയ്ൻ തോംസൺ (Elaine Thompson). 10.61 സക്കൻഡുകൾ കൊണ്ടാണ് ജമൈക്കൻ താരം ഒളിമ്പിക്സ് സ്വർണം സ്വന്തമാക്കിയത്.

100 മീറ്റർ ഓട്ടത്തിൽ സമ്പൂർണമായും ജമൈക്കൻ ആധിപത്യമായിരുന്നു. വെള്ളിയും വെങ്കലവും സ്വന്തമാക്കിയത് ജമൈക്കൻ താരങ്ങൾക്ക് തന്നെയായിരുന്നു. 

ALSO READ : Tokyo Olympics 2020 : ഇന്ത്യക്ക് ആദ്യ മെഡൽ, വെയ്റ്റ്ലിഫ്റ്റിങിൽ മീരാബായി ചാനു വെള്ളി സ്വന്തമാക്കി

ALSO READ : Lovely Lovlina! ബോക്സിംഗിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലവ്‌ലീന ബോർഗോഹെയ്ൻ

കഴിഞ്ഞ തവണ ഒളിമ്പിക് സ്വർണം നേടിയ ഷെല്ലി അൻഫ്രേസറിനാണ് വെള്ളി. ജമൈക്കയുടെ തന്നെ ഷെറീക്ക ജാക്സണാണ് വെങ്കലം സ്വന്തമാക്കിയത്.

33 വർഷത്തെ ഒളിമ്പിക് റിക്കോർഡാണ് എലെയ്ൻ മറികടന്നത്. 1988ൽ സിയോൾ ഒളിമ്പിക്സിൽ അമേരിക്കയുടെ ഫളോറെൻസ് ഗ്രിഫിത്തിന്റെ 10.62 സക്കൻഡ്സെന്ന റിക്കോർഡാണ് എലെയ്ൻ തിരുത്തി കുറിച്ചത്. 

ALSO READ : Tokyo Olympics 2020 : ഇന്ത്യയുടെ മോഹം പൊലിഞ്ഞു, മേരി കോം ബോക്സിങ് പ്രീ-ക്വാർട്ടറിൽ പുറത്ത്

അതേസമയം ഗ്രിഫിത്തിന്റെ ലോക റിക്കോർഡ് 10.49ത് ഇപ്പോഴും തിരുത്താതെ നിലകൊള്ളുന്നുണ്ട്. ഒളിമ്പിക് റിക്കോർഡ് നേടിയതോടെ ഗ്രിഫിത് കഴിഞ്ഞ ലോകത്തിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമായി എലെയ്ൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News