Chelsea FC : ട്യുഷേലിന് പകരം ഗ്രഹാം പോർട്ടർ; ചെൽസി പുതിയ കോച്ചിനെ നിയമിച്ചു

Chelsea FC Graham Porter : ബ്രൈറ്റണിനായി പോർട്ടർ നടത്തിയ പരിശീലനം ടീമിനെ പ്രീമിയർ ലീഗിൽ എക്കാലത്തെയും ഉയർന്ന സ്ഥാനത്തേക്കെത്തിച്ചതാണ് ചെൽസി മാനേജ്മെന്റ് പ്രധാനമായും ഇംഗ്ലീഷ് കോച്ച് ലണ്ടണിലേക്കെത്തിക്കാൻ താൽപര്യമുണ്ടായത്.

Written by - Jenish Thomas | Last Updated : Sep 8, 2022, 10:25 PM IST
  • ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോണിന്റെ പരിശീലകനായ ഗ്രഹാം പോർട്ടറിനെയാണ് ചെൽസി പുതിയ കോച്ചായി നിയമിച്ചിരിക്കുന്നത്.
  • മൂന്ന് സീസണുകളിലായി ബ്രൈറ്റണിന്റെ കോച്ചിങ് സ്ഥാനത്ത് തുടരവെയാണ് പോർട്ടർ ലണ്ടൺ ക്ലബിലേക്കെത്തുന്നത്.
  • ഫുട്ബോളിൽ ഇടത് വിങ് ബാക്ക് താരമായി സക്കൻഡ് ഡിവിഷൻ ക്ലബുകളിൽ പങ്കെടുത്ത താരം പിന്നീട് ബൂട്ട് അഴിച്ച് വെക്കുകയായിരുന്നു.
Chelsea FC : ട്യുഷേലിന് പകരം ഗ്രഹാം പോർട്ടർ; ചെൽസി പുതിയ കോച്ചിനെ നിയമിച്ചു

ലണ്ടൺ : ജർമൻ കോച്ച് തോമസ് ട്യുഷേലിനെ പുറത്താക്കിയതിന് പിന്നാലെ ലണ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി എഫ് സി തങ്ങളുടെ പുതിയ മുഖ്യപരിശീലകൻ നിയമിച്ചു. ഇംഗ്ലീഷ് ക്ലബായ ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോണിന്റെ പരിശീലകനായ ഗ്രഹാം പോർട്ടറിനെയാണ് ചെൽസി പുതിയ കോച്ചായി നിയമിച്ചിരിക്കുന്നത്. ബ്രൈറ്റണിനായി പോർട്ടർ നടത്തിയ പരിശീലനം ടീമിനെ പ്രീമിയർ ലീഗിൽ എക്കാലത്തെയും ഉയർന്ന സ്ഥാനത്തേക്കെത്തിച്ചതാണ് ചെൽസി മാനേജ്മെന്റ് പ്രധാനമായും ഇംഗ്ലീഷ് കോച്ച് ലണ്ടണിലേക്കെത്തിക്കാൻ താൽപര്യമുണ്ടായത്. ഉടൻ തന്നെ ടീം പോർട്ടറിന്റെ കീഴിൽ പരിശീലനം ആരംഭിക്കുമെന്ന് ചെൽസി പ്രസ്താവനയിലൂടെ അറിയിച്ചു.

മൂന്ന് സീസണുകളിലായി ബ്രൈറ്റണിന്റെ കോച്ചിങ് സ്ഥാനത്ത് തുടരവെയാണ് പോർട്ടർ ലണ്ടൺ ക്ലബിലേക്കെത്തുന്നത്. ഫുട്ബോളിൽ ഇടത് വിങ് ബാക്ക് താരമായി സക്കൻഡ് ഡിവിഷൻ ക്ലബുകളിൽ പങ്കെടുത്ത താരം പിന്നീട് ബൂട്ട് അഴിച്ച് വെക്കുകയായിരുന്നു. തുടർന്ന് ബിരുദ്ധവും ബിരുദ്ധാനന്തര ബിരുദ്ധവും പോർട്ടർ നേടി. ലീഡ്സ് യൂണിവേഴ്സിറ്റി ടീമിനെ പരിശീലനം നടത്തിയാണ് പോർട്ടർ കോച്ചിങ് മേഖലയിലേക്കെത്തുന്നത്. തുടർന്ന് 2007 വനിത ലോകകപ്പിൽ ഘാന ടീമിന്റെ ടെക്നിക്കൽ ഡയറക്ടറായി ചുമതലയേറ്റു. സ്വീഡിനിൽ ഓസ്റ്റസണ്ടസെന്ന നാലാം തരം  ക്ലബിനെ ഒന്നാം ഡിവിഷനിലേക്കുയർത്തിയാണ് പോർട്ടറിന്റെ കോച്ചിങ് മികവിനെ ഫുട്ബോൾ ലോകം അറിയാൻ തുടങ്ങിയത്. 

ALSO READ : Thomas Tuchel : സീസണിലെ പ്രകടനം പോരാ; ചെൽസി തോമസ് ടുഷ്യേലിന് പുറത്താക്കി

തുടർന്ന് 2018ൽ സ്വാൻസി സിറ്റിയെ നയിക്കുന്നതിന് വേണ്ടിയാണ് പോർട്ടർ ഇപിഎല്ലിലേക്കെത്തുന്നത്. തുടർന്ന് 2019 സീസണിൽ പോർട്ടറുമായി ബ്രൈറ്റൺ കരാറി ഏർപ്പെടുകയായിരുന്നു. തുടർന്നുള്ള മൂന്ന് വർഷം കൊണ്ട് ദക്ഷിണതീരം ക്ലബ് പ്രീമിയർ ലീഗ് ഏറ്റവും ഉയർന്ന സ്ഥാനത്തേക്കെത്തുകയും ചെയ്തു. 

യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്രബിനോട് തോൽവി ഏറ്റു വാങ്ങിയതിന് പിന്നാലെയാണ് ടീം മാനേജ്മെന്റ് ചെൽസി മാനേജറെ പുറത്താക്കാൻ തീരുമാനമെടുത്തത്.  ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായിരുന്ന ലണ്ടൺ ക്ലബ് മൂന്നാമതായിട്ടാണ് 2021-22 ഇപിഎൽ സീസൺ അവസാനിപ്പിച്ചത്. എന്നാൽ പുതിയ സീസണിൽ 6 മത്സരം പിന്നിട്ട ടീം മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി ആറാം സ്ഥാനത്താണ്. ലീഡ്സ് യുണൈറ്റഡിനോടും സാതാംപ്ടണിനോടുമാണ് ചെൽസി സീസണിൽ തോൽവി ഏറ്റു വാങ്ങിയത്. ടോട്നാം ഹോട്ട്സ്പറിനെതിരെയുള്ള മത്സരത്തിന് പുറമെ ചെൽസിയുടെ ബാക്കിയുള്ള പ്രകടനത്തിൽ ടീം മാനേജ്മെന്റ് അസംതൃപ്തരാണ്. ചെൽസിക്കായി 2020-21 സീസണിൽ ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് തുടങ്ങിയവ ജർമൻ കോച്ച് തന്റെ ഒന്നര വർഷത്തിലെ കരിയറിൽ സ്വന്തമാക്കിട്ടുണ്ട്.

ALSO READ : EPL : ഗണ്ണേഴ്സിന്റെ അപരാജിത യാത്ര ഓൾഡ് ട്രഫോർഡിൽ അവസാനിച്ചു; പ്രീമിയർ ലീഗിൽ ആഴ്സെനെലിനെ തകർത്ത് യുണൈറ്റഡ്

ടീം മാനേജ്മെന്റിനും താരങ്ങൾക്കും ട്യുഷേലിന് മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുയെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ താരങ്ങളെ ടീമിലേക്കെത്തിക്കുന്നതിൽ സംബന്ധിച്ചുള്ള അസംതൃപ്തിയും ഒപ്പം ടീമിന്റെ പ്രകടനവും താഴേക്കുമായതോടെ ജർമൻ കോച്ചിന് മുകളിലുള്ള വിശ്വാസം ചെൽസി താരങ്ങൾക്ക് നഷ്ടപ്പെട്ടുയെന്നാണ് റിപ്പോർട്ട്. കൂടാതെ ചില താരങ്ങൾ തമ്മിലുള്ള കോച്ച് സ്ഥാപിക്കുന്ന ബന്ധം അത്രകണ്ട ശുഭകരമല്ലെന്നും ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. റോമൻ അബ്രാമോവിച്ച് ചെൽസിയുടെ ഉടമസ്ഥ സ്ഥാനം പുതിയ മാനേജ്മെന്റായ ടോഡ് ബോയിഹ്ലിക്കും ക്ലിയർലേക്ക് ക്യാപ്റ്റലിനും നൽകിട്ട് 100 ദിവസത്തിനുള്ളിലാണ് ട്യുഷേലിന്റെ പരിശീലക സ്ഥാനം തെറിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News