EPL : ഗണ്ണേഴ്സിന്റെ അപരാജിത യാത്ര ഓൾഡ് ട്രഫോർഡിൽ അവസാനിച്ചു; പ്രീമിയർ ലീഗിൽ ആഴ്സെനെലിനെ തകർത്ത് യുണൈറ്റഡ്

EPL Manchester United vs Arsenal :  ടീമിലെ പുതുമഖ താരം ആന്റണി ആദ്യ മത്സരത്തിൽ ഗോൾ സ്വന്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Sep 4, 2022, 11:26 PM IST
  • മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അവരുടെ തട്ടകമായ ഓൾഡ് ട്രഫോർഡിൽ ഒന്നിനെതിരെ രണ്ട് ഗോൾകൾക്കായിരുന്നു ഗണ്ണേഴ്സിന്റെ തോൽവി.
  • യുണൈറ്റഡിനായി മാർക്കസ് റാഷ്ഫോർഡ് ഇരട്ട ഗോൾ നേടി.
  • ടീമിലെ പുതുമഖ താരം ആന്റണി ആദ്യ മത്സരത്തിൽ ഗോൾ സ്വന്തമാക്കി.
  • 1-0ത്തിന്റെ മേൽക്കൈയോടെയാണ് മാഞ്ചസ്റ്റർ മത്സരത്തിന്റെ ആദ്യ പകുതി പൂർത്തിയാക്കിയത്
EPL : ഗണ്ണേഴ്സിന്റെ അപരാജിത യാത്ര ഓൾഡ് ട്രഫോർഡിൽ അവസാനിച്ചു; പ്രീമിയർ ലീഗിൽ ആഴ്സെനെലിനെ തകർത്ത് യുണൈറ്റഡ്

ലണ്ടൺ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടേബിൾ ടോപ്പറായ ആഴ്സെനെലിന് സീസണിലെ ആദ്യ തോൽവി. മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അവരുടെ തട്ടകമായ ഓൾഡ് ട്രഫോർഡിൽ ഒന്നിനെതിരെ രണ്ട് ഗോൾകൾക്കായിരുന്നു ഗണ്ണേഴ്സിന്റെ തോൽവി. യുണൈറ്റഡിനായി മാർക്കസ് റാഷ്ഫോർഡ് ഇരട്ട ഗോൾ നേടി. ടീമിലെ പുതുമഖ താരം ആന്റണി ആദ്യ മത്സരത്തിൽ ഗോൾ സ്വന്തമാക്കി. 

1-0ത്തിന്റെ മേൽക്കൈയോടെയാണ് മാഞ്ചസ്റ്റർ മത്സരത്തിന്റെ ആദ്യ പകുതി പൂർത്തിയാക്കിയത്. റാഷ്ഫോർഡ് നൽകിയ പാസ് ആന്റണി തന്റെ മാഞ്ചസ്റ്ററിലേക്കുള്ള വരവ് അറിയിച്ചു. തുടർന്ന് മത്സരത്തിൽ മേൽക്കൈ സ്ഥാപിച്ച് ഗോൾ കണ്ടെത്താനുള്ള മിക്കേൽ അർട്ടേറ്റയുടെ തന്ത്രം ഫലിച്ചെങ്കിലും ഗോൾ മാത്രമുണ്ടായില്ല. 

ALSO READ : AIFF Election : ബിജെപിയുടെ കല്യാൺ ചൗബെ എഐഎഫ്എഫ് അധ്യക്ഷൻ; ബൈച്ചുങ് ബൂട്ടിയയ്ക്ക് ലഭിച്ചത് ഒരു വോട്ട്

അതിന് മറുപടി എന്നോണം രണ്ടാം പകുതിയിൽ യുണൈറ്റഡ് തങ്ങളുടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പകരക്കാരനായി ഇറക്കി. ഇരു ടീമും അങ്ങോട്ടുമിങ്ങോട്ടും അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ 60-ാം മിനിറ്റിൽ യുണൈറ്റഡിന്റെ ഡിഫസീവ് പിഴവ് മുൻതൂക്കമെടുത്ത ഗണ്ണേഴ്സ് ബക്കുയക്കോ സാക്കയിലൂടെ സമനില ഗോൾ നേടി. എന്നാൽ ആ ഗോളിന് ആറ് മിനിറ്റ് മാത്രം ദൈർഘ്യമേ ഉണ്ടായിരുന്നുള്ളു. 

66-ാം മിനിറ്റിൽ മധ്യഭാഗത്ത് നിന്നും ബ്രൂണോ ഫെർണണ്ടസ് നൽകിയ പാസ് സ്വീകരിച്ച റാഷ്ഫോർഡ് കൃത്യമായി ആഴ്സനെല്ലിന്റെ വലയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് 75-ാം മിനിറ്റിൽ വീണ്ടും മധ്യനിരയിൽ നിന്നും ലഭിച്ച മറ്റൊരു പാസ് സ്വീകരിച്ച് ക്രിസ്റ്റ്യൻ എറിക്സൺ  ആഴ്സെനെല്ലിന്റെ ഗോൾ മുഖത്തെത്തുകയും ചെയ്തു. തുടർന്ന് ഡാനിഷ് താരം റാഷ്ഫോർഡിന് ഏൽപ്പിക്കുകയായിരുന്നു. ഇംഗ്ലീഷ് താരം കൃത്യമായി പന്ത് വീണ്ടും ഗണ്ണേഴ്സിന്റെ വലയിൽ എത്തിച്ചു.

തുടർച്ചയായി 5 മത്സരങ്ങൾ ജയിച്ചുകൊണ്ടുള്ള ആഴ്സ്നെല്ലിന്റെ അപരാജിത യാത്രക്കാണ് ചെകുത്തന്മാർ അന്ത്യം കുറിച്ചത്. ആദ്യ രണ്ട് തോൽവിക്ക് ശേഷം യുണൈറ്റഡിന്റെ സീസണിലെ തുടർച്ചയായ നാലമത്തെ ജയമാണിത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News