കൊളംബോ:ശ്രിലങ്കക്കെതിരെ കൊളംബോയില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ചായക്ക് പിരിയുമ്പോള്‍ 238 റണ്‍സിന് മൂന്നു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.
82 പന്തില്‍ ഏഴു ബൗണ്ടറിയടക്കം 57 റൺസ് നേടിയ കെ.എൽ രാഹുലിന്‍റെയും, 29 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 13 റണ്‍സ് നേടിയ വിരാട് കൊഹ്‌ലിയുടെയും, 37 പന്തില്‍ നിന്ന്‍ 35 റണ്‍സെടുത്ത ശിഖര്‍ ധവാന്‍റെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ശ്രിലങ്കക്കായി ദില്‍രുവന്‍ പെരേര, രംഗന ഹെറാത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
140 പന്തില്‍ ഒന്‍പത് ബൗണ്ടറിയും ഒരു സിക്സുമടക്കം 89 റണ്‍സ് നേടിയ പുജാരയും 60 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 41 റണ്‍സ് നേടിയ അജങ്ക്യ രഹാനെയുമാണ് ക്രീസില്‍. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിൽ 1-0ത്തിന് ഇന്ത്യ മുന്നിലാണ്. രവിശാസ്ത്രി പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.