കോപ്പ അമേരിക്ക കപ്പിന് ഇന്ന് തുടക്കം

കോപ്പ അമേരിക്ക ഫുട്‌ബോളിന്‍റെ നാല്‍പത്തി അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം. കോപ്പ അമേരിക്കയുടെ പ്രത്യേക പതിപ്പായ കോപ്പ അമേരിക്ക സെന്റിനാരിയോയുടെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ യുഎസ്എ മുന്‍ചാമ്പ്യന്മാരായ കൊളംബിയയെ നേരിടുന്നതോടെ നൂറാം വാര്‍ഷിക പോരാട്ടങ്ങള്‍ക്ക് തുടക്കംകുറിക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഏഴിനാണ് മത്സരം.

Last Updated : Jun 4, 2016, 01:35 PM IST
 കോപ്പ അമേരിക്ക കപ്പിന് ഇന്ന് തുടക്കം

കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്‌ബോളിന്‍റെ നാല്‍പത്തി അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം. കോപ്പ അമേരിക്കയുടെ പ്രത്യേക പതിപ്പായ കോപ്പ അമേരിക്ക സെന്റിനാരിയോയുടെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ യുഎസ്എ മുന്‍ചാമ്പ്യന്മാരായ കൊളംബിയയെ നേരിടുന്നതോടെ നൂറാം വാര്‍ഷിക പോരാട്ടങ്ങള്‍ക്ക് തുടക്കംകുറിക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഏഴിനാണ് മത്സരം.

ഫിഫ റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള കൊളംബിയയും ഇരുപത്തിഒന്‍പതാം സ്ഥാനത്തുള്ള  യുഎസ്എയും  ഗ്രൂപ്പ് എയില്‍ഏറ്റുമുട്ടുമ്പോള്‍  രണ്ടു വന്‍കരകളുടെ പോരാട്ടത്തിനു കൂടിയാണ് സാന്റാക്ലാരയിലെ ലെവീസ് സ്റ്റേഡിയം സാക്ഷിയാകുന്നത്. കോസ്റ്റാറിക്ക, പരാഗ്വെ തുടങ്ങിയവരാണ് ഗ്രൂപ്പ് എയിലെ മറ്റ് രണ്ടു ടീമുകള്‍. 

ഫിഫ റാങ്കിംഗില്‍  കൊളംബിയയെക്കാള്‍ പിന്നിലാണെങ്കിലും സ്വന്തം നാട്ടില്‍ യു.എസിനെ  കുറച്ചു കാണാന്‍ സാധിക്കില്ല. മരണഗ്രൂപ്പെന്നു വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ തന്നെ ജയം മാത്രം ലക്ഷ്യമാക്കി ഇറങ്ങുന്ന രണ്ടുകൂട്ടരും 

കാണികള്‍ക്ക് ആവേശമായ ഒരു പോരാട്ടം തന്നെ കൊടുക്കുമെന്ന് ഉറപ്പ്.യുവ നിരയുടെ കരുത്തില്‍ കളത്തിലിറങ്ങുന്ന കൊളംബിയന്‍ ടീം   അമേരിക്കയെക്കാള്‍ എല്ലാ മേഖലയിലും മുകളിലാണ് . അതുകൊണ്ടുതന്നെ കൊളംബിയയാണ് മത്സരത്തില്‍ വിജയിക്കാന്‍ സാധ്യത കൂടുതലുള്ള ടീം‍. എന്നാല്‍, സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍ അട്ടിമറിയാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.

ഇതിന് മുന്‍പ് 5 വട്ടമാണ് യുഎസ്എയും കൊളംബിയയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്‌. അവസാനമായി 2014 നവംബര്‍ 15ന് അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ യുഎസ്എയും കൊളംബിയയും ഏറ്റുമുട്ടിയപ്പോള്‍  അന്ന് വിജയം കൊളംബിയയ്ക്കൊപ്പമായിരുന്നു. 2-1നാണ് യുഎസിനെ തോല്‍പ്പിച്ചത്. അതിനു മുമ്പ് നടന്ന നാലു മത്സരങ്ങളില്‍ ഒരെണ്ണം സമനിലയായി. ഒരു കളിയില്‍ കൊളംബിയയും രണ്ടെണ്ണത്തില്‍ യുഎസ്എയും ജയിച്ചു. തുടര്‍ച്ചയായ നാലു ജയങ്ങളുടെ ആത്മവിശ്വാസത്തോടെയാണ് യുഎസ്എ 2011ലെ ചാമ്പ്യന്മാരായ കൊളംബിയയെ നേരിടുന്നത്. 

Trending News