ക്രിക്കറ്റ് താരങ്ങളുടെ സ്വപ്ന മാച്ച് കൂടിയാണ് ലോകകപ്പ്. പക്ഷെ എല്ലാവരും ലോകകപ്പ് മാച്ച് കളിച്ചവരല്ല. ഇത്തരത്തിൽ ഐസിസി ലോകകപ്പ് കളിക്കാൻ അവസരം കിട്ടാതിരുന്ന അഞ്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ പറ്റി പരിശോധിക്കാം.
ഇഷാന്ത് ശർമ്മ
ഇന്ത്യയുടെ മുൻനിര ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ഇഷാന്ത് ശർമ്മയാണ് പട്ടികയിൽ ഒന്നാമത്. 2007ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ലോകകപ്പ് ടീമിൽ ഇടംനേടിയിട്ടില്ല. അതിശയകരമെന്നു പറയട്ടെ, ടെസ്റ്റുകളിലും ഏകദിനങ്ങളിലും (ODI) അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനം ലോകകപ്പിൽ പറ്റിയിട്ടില്ല. ഇടങ്കയ്യൻ പേസർ എന്ന പേര് കേട്ട ആർപി സിങ് ലോകകപ്പ് പട്ടികയിൽ ഇടം നേടാതിരുന്നത് പല ക്രിക്കറ്റ് പ്രേമികൾക്കും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു.
പാർഥിവ് പട്ടേൽ
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥിവ് പട്ടേലാണ് ഞങ്ങളുടെ പട്ടികയിലെ മറ്റൊരാൾ. 17-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പട്ടേൽ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറാണ്. കഴിവുണ്ടായിരുന്നിട്ടും, പട്ടേലിന് ലോകകപ്പ് ജേഴ്‌സി ധരിക്കാൻ ഒരിക്കലും അവസരം ലഭിച്ചില്ല.
അമിത് മിശ്ര
ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്രയാണ് പട്ടികയിൽ മറ്റൊരാൾ. അനിഷേധ്യമായ കഴിവുണ്ടായിട്ടും, മിശ്രയ്ക്ക് ലോകകപ്പ് ടീമുകളിലൊന്നും ഇടം ലഭിച്ചില്ല. ആഭ്യന്തര, അന്താരാഷ്‌ട്ര ക്രിക്കറ്റുകളിലെ മികച്ച പ്രകടനം കണക്കിലെടുക്കുമ്പോൾ അമിത് മിശ്രക്ക് ലോകകപ്പ് എൻട്രി ലഭിക്കേണ്ടതാണ് എന്നാൽ ലഭിച്ചിട്ടില്ല.
വിവിഎസ് ലക്ഷ്മണൻ
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന സംഭവങ്ങളിലൊന്നാണ് വിവിഎസ് ലക്ഷ്മണിന് ലോകകപ്പിൽ ഇടം നേടാൻ പറ്റാതോ പോയ സംഭവം. ഏത് സമ്മർദ്ദ ഘട്ടത്തിലും മികച്ച പ്ലെയിങ്ങ് കപ്പാസിറ്റിയുള്ള താരങ്ങളിലൊന്നായിരുന്നു വിവിഎസ് ലക്ഷ്മൺ. എന്നാൽ ലക്ഷ്മൺ ലോകപ്പ് കളിച്ചിട്ടില്ലെന്നത് ആശ്ചര്യകരമായ കാര്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.