യൂറോ കപ്പ്‌ : മുന്‍ ചാമ്പ്യന്‍മാരായ സ്പെയിന് വിജയത്തുടക്കം

യൂറോ 2016 ല്‍ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ  സപെയിന്‍ 1-0 ന് ചെക്ക് റിപ്പബ്ലിക്കിനെതിരെ വിജയം നേടി. 87 ആം  മിനിറ്റില്‍ ജെറാര്‍ഡ് പിക്വെ നേടിയ ഏക ഗോളിനായിരുന്നു സ്‌പെയിനിന്റ വിജയം.

Last Updated : Jun 14, 2016, 11:27 AM IST
യൂറോ കപ്പ്‌ : മുന്‍ ചാമ്പ്യന്‍മാരായ സ്പെയിന് വിജയത്തുടക്കം

പാരീസ്: യൂറോ 2016 ല്‍ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ  സപെയിന്‍ 1-0 ന് ചെക്ക് റിപ്പബ്ലിക്കിനെതിരെ വിജയം നേടി. 87 ആം  മിനിറ്റില്‍ ജെറാര്‍ഡ് പിക്വെ നേടിയ ഏക ഗോളിനായിരുന്നു സ്‌പെയിനിന്റ വിജയം.

മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ഇരുടീമുകള്‍ക്കും കടന്നു വന്നെങ്കിലും കളിതീരാന്‍ മിനിറ്റുകള്‍ മാത്രമുളളപ്പോഴാണ് ഗോള്‍ പിറന്നത്. സൂപ്പര്‍ താരം ഇനിയേസ്റ്റ 87  ആം മിനിറ്റില്‍ വലത് കോര്‍ണറില്‍ നിന്ന് തൊടുത്ത ഷോട്ട് ജെറാര്‍ഡ് പിക്വെ ഹെഡ്ഡര്‍ചെയ്താണ് ഗോളാക്കിയത്.ഗോള്‍ നേടാനായില്ലെങ്കിലും കളം നിറഞ്ഞ് കളിച്ച ഇനിയേസ്റ്റ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.പീറ്റര്‍ ചെക്കെന്ന എട്ടുകാലിയുടെ സംരക്ഷണം കൂടിയില്ലെങ്കില്‍ ചെക്കിന് കിട്ടിയ ഗോളുകളുടെ ഒന്നിലൊതുങ്ങുമായിരുന്നില്ല. 

ലൈംഗികാരോപണത്തില്‍ പെട്ട് പ്രതിരോധത്തിലായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡിഗിയയില്‍ വിശ്വാസമര്‍പ്പിച്ചാണ് സ്പാനിഷ് കോച്ച് വിസെന്‍െറ ഡെല്‍ബോസ്കെ ടീമിനെ ഇറക്കിയത്. അല്‍വാരോ മൊറാറ്റോ നയിച്ച ആക്രമണത്തില്‍ വിങ്ങിലെ ചുമതല ഡേവിഡ് സില്‍വയും നോലിറ്റോയും ഭംഗിയാക്കി. മധ്യനിരയില്‍ ഇനിയേസ്റ്റ, സെര്‍ജിയോ ബുസ്ക്വറ്റ്സ്, സെസ്ക് ഫാബ്രിഗസ്. തോമസ് റോസികിയും തോമസ് നെസിഡും ഏറ്റെടുത്ത ചെക് മുന്നേറ്റത്തിന് ഒരിക്കല്‍ പോലും സ്പാനിഷ് ഗോള്‍മുഖത്തേക്ക് കാര്യമായ നീക്കങ്ങള്‍ നടത്താന്‍ പോലും കഴിഞ്ഞില്ല. റാമോസും പിക്വെും യുവാന്‍ഫ്രാനും നയിച്ച പ്രതിരോധത്തിനപ്പുറം പന്തെത്തിക്കാനും കഴിഞ്ഞില്ല.മരണ ഗ്രൂപ്പെന്ന അറിയപ്പെടുന്ന ഗ്രൂപ്പ് ഡിയില്‍ ഇനി സ്‌പെയിന് ക്രൊയേഷ്യയേയും തുര്‍ക്കിയേയും നേരിടേണ്ടതുണ്ട്.

.

Trending News