T20 World Cup: T20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ യാത്ര സെമി ഫൈനലിന് മുന്‍പ് തന്നെ അവസാനിച്ചു. തിങ്കളാഴ്ച നമീബിയയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ അവസാന ലീഗ് മത്സരം.
എന്നാല്‍, തകര്‍പ്പന്‍ വിജയത്തോടെയാണ് ഇന്ത്യയുടെ മടക്കം, 9 വിക്കറ്റിനാണ് ഇന്ത്യ നമീബിയയെ പരാജയപ്പെടുത്തിയത്. വിരാട് കോഹ്‌ലിയുടെ നായക പദവിയില്‍ നടന്ന അവസാന മത്സരമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
T20 ലോകകപ്പിനു ശേഷം നായക സ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്ലി മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. കപ്പു നേടി പടിയിറങ്ങാന്‍ കോഹ്ലിയ്ക്ക് (Virat Kohli) സാധിച്ചില്ല എന്നത് ആരാധകര്‍ക്ക് ഒരു ദുഖമായി അവശേഷിക്കുകയാണ്. അതിനിടെ, ക്രിക്കറ്റിലെ ഏറ്റവും വലിയ സംഘടനയായ ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസില്‍ (International Cricket Council - ICC) വിരാട് കോഹ്ലിയ്ക്ക് നല്‍കിയ വിടവാങ്ങല്‍ അഭിവാദനം വൈറലാവുകയാണ്. ICC നല്‍കിയ വിടവാങ്ങല്‍ കോഹ്ലിയുടെ ആരാധകര്‍ ഒരിയ്ക്കലും മറക്കില്ല.
അതായത് വിരാട് കോഹ്ലിയുടെ വിടവാങ്ങലില്‍ ICC-യും വികാരാധീനരായി എന്ന് വേണം പറയാന്‍, വിരാട് കോഹ്ലിയ്ക്കായി ICC സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പോസ്റ്റ് ഒരു ആരാധകനും മറക്കില്ല.
യഥാർത്ഥത്തിൽ ICC തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന്‍റെ കവർ പേജിൽ വിരാട് കോഹ്‌ലിയുടെ T20 ക്യാപ്റ്റനെന്ന നിലയിൽ അവസാന മത്സരത്തിന്‍റെ ഒരു ഫോട്ടോ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയോട് ആദരവ് പ്രകടിപ്പിക്കാനായി ICC ചെയ്തത ഈ പ്രവൃത്തിയില്‍ എല്ലാ ഇന്ത്യൻ ആരാധകർക്കും അഭിമാനിക്കാം.
Also Read: T20 World Cup: ഇന്ത്യന്‍ ടീമിന്‍റെ അടുത്ത ക്യാപ്റ്റന്‍ ആരെന്ന സൂചന നല്‍കി വിരാട് കോഹ്ലി
അതേസമയം, ലോകകപ്പിന് ശേഷം T20 ഫോർമാറ്റിന്‍റെ നായകസ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് വിരാട് കോഹ്‌ലി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ അടുത്ത നായകന്‍ ആരെന്ന ചര്‍ച്ചയും തീവ്രമാണ്. അടുത്ത നായകനായി രോഹിത് ശര്‍മയുടെയും KL രാഹുലിന്‍റെയും പേരുകളാണ് ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍, കോഹ്ലിയും സ്ഥാനമൊഴിയുന കോച്ച് രവി ശാസ്ത്രിയും രോഹിത് ശര്‍മ തന്നെയാവും അടുത്ത ക്യാപ്റ്റന്‍ എന്ന കാര്യം ഇതിനോടകം ഉറപ്പിച്ചിരിയ്ക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...