India vs South Africa : പരമ്പര പിടിക്കാൻ ഇന്ത്യ; ഭീഷിണിയായി മഴ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ധവാനും സംഘവും ഇന്ന് ഡൽഹിയിൽ

India vs South Africa Delhi ODI : രാവിലെ മഴ പെയ്തതിനെ തുടർന്ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിനുള്ള ടോസ് വൈകിയെന്ന് ബിസിസിഐ അറിയിച്ചു.

Written by - Jenish Thomas | Last Updated : Oct 11, 2022, 04:48 PM IST
  • ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ശിഖർ ധവാനും സംഘവും പ്രതീക്ഷിക്കുന്നില്ല.
  • മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-1 എന്ന നിലയിൽ സമനിലയിലാണ്.
  • ഇന്ന് രാവിലെ വരെ ഡൽഹിയിൽ പെയ്ത മഴയാണ് ഇരു ടീമുകൾക്കും മുന്നിലുള്ള മറ്റൊരു വെല്ലുവിളി.
  • മൂന്ന് വർഷത്തിന് ശേഷമാണ് ഡൽഹിയിൽ ഒരു ഏകദിന മത്സരം സംഘടിപ്പിക്കുന്നത്.
India vs South Africa : പരമ്പര പിടിക്കാൻ ഇന്ത്യ; ഭീഷിണിയായി മഴ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ധവാനും സംഘവും ഇന്ന് ഡൽഹിയിൽ

ന്യൂ ഡൽഹി : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാനത്തെ നിർണായക മത്സരത്തിനായി ഇന്ത്യ ഇന്ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇറങ്ങും. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ശിഖർ ധവാനും സംഘവും പ്രതീക്ഷിക്കുന്നില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-1 എന്ന നിലയിൽ സമനിലയിലാണ്. ഇന്ന് രാവിലെ വരെ ഡൽഹിയിൽ പെയ്ത മഴയാണ് ഇരു ടീമുകൾക്കും മുന്നിലുള്ള മറ്റൊരു വെല്ലുവിളി. മൂന്ന് വർഷത്തിന് ശേഷമാണ് ഡൽഹിയിൽ ഒരു ഏകദിന മത്സരം സംഘടിപ്പിക്കുന്നത്.

റാഞ്ചി ഏകദിനത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേപോലെ ഇന്ത്യൻ ടീം മികവ് പുലർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ധവാനും സംഘവും ഇന്ന് പ്രോട്ടീസിനെതിരെ രാജ്യതലസ്ഥാനത്ത് ഇറങ്ങുന്നത്. റാഞ്ചിലെ അതെ ബാറ്റിങ് നിരയെ തന്നെ നിലനിർത്തിയാകും ഇന്ത്യ ഇന്ന് നിർണായക മത്സരത്തിൽ ഇറങ്ങുക. കഴിഞ്ഞ മത്സരങ്ങളിലായി മധ്യനിരയിൽ ശ്രെയസ് ഐയ്യരും സഞ്ജു സാംസണും കാണിച്ച സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യയുടെ മുതൽകൂട്ട്. ഒപ്പം പരമ്പരയിൽ ആദ്യ മത്സരത്തിൽ അൽപം നിറം മങ്ങിയ ബോളിങ് നിര റാഞ്ചിയിൽ ഭേദപ്പെട്ട നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. എന്നാൽ റാഞ്ചിയിൽ നിറം മങ്ങിയ അവേഷ് ഖാന് പകരം പുതുമുഖം മുകേഷ് കുമാറിനെ ചിലപ്പോൾ ഇന്ത്യൻ ടീമിലേക്ക് അരങ്ങേറ്റം കുറിക്കാൻ ധവാൻ അവസരം ഒരുക്കിയേക്കും. 

ALSO READ : IND vs SA : ശ്രയസ് ഐയ്യരുടെ സെഞ്ചുറിയിൽ റാഞ്ചിയിൽ ഇന്ത്യക്ക് ജയം; പരമ്പര സമനിലയിൽ

ബാറ്റിങ്ങിലാണ് സന്ദർശകർക്ക് വെല്ലുവിളി ഉയർത്തുന്നത്. റാഞ്ചിയിൽ റീസാ ഹെൻഡ്രിക്സിന്റെയും എയ്ഡെൻ മർക്രമിന്റയും സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തിയെങ്കിലും അത് 300 മുകളിൽ പ്രതിരോധിക്കാവുന്ന സ്കോറിലേക്ക് ഉയർത്താൻ പ്രോട്ടീസിന് സാധിച്ചില്ല. എന്നാൽ ലഖ്നൌവിൽ മില്ലറുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ 40ത് ഓവറിൽ 250തോളം റൺസ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ ഉയർത്തിയിരുന്നു. ചെറിയ മൈതനമായതിനാൽ ഡൽഹിയിൽ റൺസ് ഉഴുകാൻ സാധ്യയുണ്ടെന്നാണ് വിലയിരുത്തൽ.

ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം മഴയുടെ നിഴലിൽ മത്സരം വൈകിയെ തുടങ്ങുകയുള്ളു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കേണ്ട ടോസ് വൈകിയെ നടക്കൂ, കൂടാതെ പിച്ച് പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു. രാവിലെ 11-നു ഉച്ചയ്ക്ക് 12 മണിക്കുമിടയിൽ ഡൽഹിയിൽ മഴ പെയ്തിരുന്നു. തുടർന്ന് തെളിഞ്ഞ കാലാവസ്ഥയാണ് രാജ്യതലസ്ഥാനത്ത് കാണാൻ ഇടയായത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ലഖ്നൗവിൽ ആദ്യ മത്സരത്തിൽ ഒമ്പത് റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ശേഷം രണ്ടാം മത്സരത്തിൽ റാഞ്ചിയിൽ വെച്ച് ഇന്ത്യ പ്രോട്ടീസിനെ ഏഴ് വിക്കറ്റിന് തകർക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News