കൊല്‍ക്കത്ത: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന് സ്റ്റേ!!
പശ്ചിമ ബംഗാളിലെ അലിപൂർ കോടതിയാണ് സ്റ്റേ ചെയ്തത്. കേസില്‍ നവംബര്‍ 2ന് വാദം കേള്‍ക്കും.
ഒരാഴ്ച മുന്‍പാണ് ഷമിക്കും സഹോദരൻ ഹസിദ് അഹമ്മദിനുമെതിരെ ഗാർഹിക പീഡനക്കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐപിസി 498എ വകുപ്പ് പ്രകാരം കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു. കൂടാതെ, ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് തെളിവായി വാട്സ് ആപ്പിലെയും ഫേസ്‌ബുക്കിലെയും ചിത്രങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും ഹസിന്‍ പുറത്തുവിട്ടിരുന്നു.
15 ദിവസത്തിനുള്ളിൽ കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തില്ലെങ്കിൽ ഷമിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.