അഹമ്മദബാദ് : ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് കൂടുമാറിയതിന് പിന്നാലെ പുതിയ ക്യാപ്റ്റനെ നിയമിച്ച് ഗുജറാത്ത് ടൈറ്റൻസ്. ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്ലനാണ് ഗുജറാത്ത് ഫ്രാഞ്ചൈസി ടൈറ്റൻസിനെ അടുത്ത സീസണിൽ നയിക്കാൻ ചുമതല നൽകിയിരിക്കുന്നത്. നിലവിൽ ഐപിഎല്ലിൽ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് ഗിൽ. സീനിയർ താരം കെയിൻ വില്യംസൺ ടീമിൽ ഉണ്ടായിരുന്നെങ്കിലും ഫ്രാഞ്ചൈസി ക്യാപ്റ്റൻസി ചുമതല ഗില്ലിന് നൽകുകയായിരുന്നു.
2018ലാണ് ഗിൽ ഐപിഎല്ലിലേക്കെത്തുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ടൂർണമെന്റിൽ അരങ്ങേറ്റം കുറിക്കുന്ന ഗിൽ പിന്നീട് 2022ലാണ് എട്ട് കോടിക്ക് ടൈറ്റൻസിലേക്കെത്തുന്നത്. കഴിഞ്ഞ സീസണിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത് ഗില്ലായിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമായി മാറുകയായിരുന്ന 2023ൽ ഗിൽ. സീസണിൽ മൂന്ന് സെഞ്ചുറിയാണ് ടൈറ്റൻസ് ഓപ്പണർ ഐപിഎൽ 2023ൽ സ്വന്തമാക്കിയത്.
ALSO READ : IPL 2024 : അങ്ങനെ അതിൽ ഒരു തീരുമാനമായി! ഗുജറാത്തിൽ നിന്നും ഹാർദിക് പാണ്ഡ്യ മുംബൈയിലെത്തി
CAPTAIN GILL reporting!
is ready to lead the Titans in the upcoming season with grit and exuberance
Wishing you only the best for this new innings! #AavaDe pic.twitter.com/PrYlgNBtNU
— Gujarat Titans (@gujarat_titans) November 27, 2023
മുംബൈ ഇന്ത്യൻസിലേക്ക് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കൂടുമാറിയതോടെയാണ് ഗില്ലിന് ടീമിനെ നയിക്കാനുള്ള ചുമതല ലഭിക്കുന്നത്. മറ്റൊരു താരത്തെ വിട്ട് നൽകാതെ പൂർണമായിട്ടും പണമിടപാടിലൂടെയാണ് മുംബൈ ഹാർദിക്കിനെ ഗുജറാത്തിൽ നിന്നും തിരികെ കൊണ്ടുവന്നിരിക്കുന്നത്. 15 കോടിയാണ് രൂപയാണ് ഹാർദിക്കിന് വേണ്ടി മുംബൈ ചിലവഴിച്ചിരിക്കുന്നതെന്നാണ് ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നതിരിക്കുന്നത്.
പാണ്ഡ്യ മുംബൈയിലേക്ക് പോയപ്പോൾ ഗുജറാത്ത് യഷ് ദയാൽ, കെ,എസ് ഭരത്, ശിവം മാവി, ഉർവിൽ പട്ടേൽ, പ്രദീപ് സാങ്വാൻ, ഒഡീൻ സ്മിത്ത്, അൽസ്സാരി ജോസെഫ്, ദാസൺ ഷാനക എന്നിവരെ ഒഴിവാക്കി. ഗില്ലിനും വില്യംസണിനും പുറമെ ഡേവിഡ് മില്ലർ, മാത്യു വെയ്ഡ്, മുഹമ്മദ് ഷമി, വൃദ്ധിമാൻ സാഹ, അഭിനവ് മനോഹർ, സായി സുദർശൻ, ദർശൻ നൽകണ്ടെ, വിജയ് ശങ്കർ, ജയന്ത് യാദവ്, രാഹുൽ തേവാട്ടിയ, മോഹിത് ശർമ, നൂർ അഹമ്മദ്. സായി കിഷോർ, റഷിദ് ഖാൻ, ജോഷ് ലിറ്റിൽ എന്നിവരെ അടുത്ത സീസണിലേക്ക് ടീമിൽ നിലനിർത്തി. 38.15 കോടി രൂപയാണ് ഇനി ടൈറ്റൻസിന്റെ പക്കലുള്ളത്. ഐപിഎൽ നൽകുന്ന 100 കോടിക്ക് പുറമെ ഈ 381.5 കോടി കൂടായുകമ്പോൾ ടൈറ്റൻസിന് വരുന്ന ഐപിഎൽ താരലേലത്തിൽ 138.15 കോടി രൂപ ചിലവഴിക്കാൻ സാധിക്കും. രണ്ട് വിദേശതാരങ്ങളുടെ ഒഴിവാണ് നിലവിൽ ഗുജറാത്തിനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.