IPL 2024 : അങ്ങനെ അതിൽ ഒരു തീരുമാനമായി! ഗുജറാത്തിൽ നിന്നും ഹാർദിക് പാണ്ഡ്യ മുംബൈയിലെത്തി

IPL 2024 Hardik Pandya To Mumbai Indians : ഗുജറാത്ത് ടൈറ്റൻസ് ഹാർദിക് പാണ്ഡ്യയെ തങ്ങളുടെ റിറ്റെൻഷൻ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു

Written by - Jenish Thomas | Last Updated : Nov 27, 2023, 04:14 PM IST
  • റിറ്റെഷൻ സമയം കഴിഞ്ഞെങ്കിലും താരകൈമാറ്റം ഡിസംബർ 12 വരെ സാധിക്കുന്നതിനാലാണ് ഈ വമ്പൻ കൈമാറ്റം ഉണ്ടായിരിക്കുന്നത്.
  • മറ്റൊരു താരത്തെ വിട്ട് നൽകാതെ പൂർണമായിട്ടും പണമിടപാടിലൂടെയാണ് മുംബൈ ഹാർദിക്കിനെ ഗുജറാത്തിൽ നിന്നും തിരികെ കൊണ്ടുവന്നിരിക്കുന്നത്.
IPL 2024 : അങ്ങനെ അതിൽ ഒരു തീരുമാനമായി! ഗുജറാത്തിൽ നിന്നും ഹാർദിക് പാണ്ഡ്യ മുംബൈയിലെത്തി

മുംബൈ : രണ്ട് സീസണുകൾക്ക് ശേഷം ഹാർദിക് പാണ്ഡ്യയെ തിരികെ വാങ്കഡെയിലേക്കെത്തിച്ച് മുംബൈ ഇന്ത്യൻസ്. ഇത് സംബന്ധിച്ച് മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി അറിയിപ്പ് നൽകി. ഐപിഎൽ 2024 സീസണിലേക്ക് പാണ്ഡ്യയെ ക്യാപ്റ്റനായ നിലനിർത്തികൊണ്ട് ഗുജറാത്ത് ടൈറ്റൻസ് റിറ്റെഷൻ പട്ടിക പുറത്ത് വിട്ടതിന് പിന്നാലെയാണ് ഈ കൂടുമാറ്റം. താരങ്ങളെ നിലനിർത്താനുള്ള റിറ്റെഷൻ സമയം കഴിഞ്ഞെങ്കിലും താരകൈമാറ്റം ഡിസംബർ 12 വരെ സാധിക്കുന്നതിനാലാണ് ഈ വമ്പൻ കൈമാറ്റം ഉണ്ടായിരിക്കുന്നത്.

മറ്റൊരു താരത്തെ വിട്ട് നൽകാതെ പൂർണമായിട്ടും പണമിടപാടിലൂടെയാണ് മുംബൈ ഹാർദിക്കിനെ ഗുജറാത്തിൽ നിന്നും തിരികെ കൊണ്ടുവന്നിരിക്കുന്നത്. 15 കോടിയാണ് രൂപയാണ് ഹാർദിക്കിന് വേണ്ടി മുംബൈ ചിലവഴിച്ചിരിക്കുന്നതെന്നാണ് ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നതിരിക്കുന്നത്. അതേസമയം മുംബൈ തങ്ങളുടെ ഓസ്ട്രേലിയൻ ഓൾറൗണ്ട് താരം കാമറൂൺ ഗ്രീനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിട്ടു നൽകി.

ALSO READ : IPL 2024 : ഗംഭീർ ലഖ്നൗ വിട്ടു; ഇനി തന്റെ പഴയ തട്ടകത്തിൽ

2022 സീസണിന് മുന്നോടിയായിട്ടാണ് മുംബൈ ഇന്ത്യൻസ് പാണ്ഡ്യയെ ടീമിൽ നിന്നും ഒഴിവാക്കുന്നത്. അതിന് മുമ്പ് തുടർച്ചയായി ഏഴ് സീസണുകളിൽ പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു. ശേഷം നവാഗതരായ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായ പാണ്ഡ്യ തുടർച്ചയായ രണ്ട് സീസണുകളിൽ ജിടിയെ ഫൈനലിൽ എത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ നിലവിലെ ഐപിഎൽ ചാമ്പ്യന്മാരും കൂടിയാണ് ഗുജറാത്ത്. ഹാർദിക് മുംബൈയിലേക്ക് തിരികെ പോകുമ്പോൾ യുവതാരം ശുഭ്മാൻ ഗില്ലിന് ഗുജറാത്ത് ക്യാപ്റ്റന്റെ ചുമതല ലഭിച്ചേക്കും.

അതേസമയം മുംബൈയാകാട്ടെ മോഹവിലയ്ക്ക് സ്വന്തമാക്കിയ ജോഫ്ര ആർച്ചറിനെ അടുത്ത സീസണിനുള്ള ടീമിൽ നിന്നും ഒഴിവാക്കി. വിൻഡീസ് താരം ക്രിസ് ജോർഡൺ ദക്ഷിണാഫ്രിക്കൻ യുവതാരങ്ങളായ ത്രിസ്റ്റൻ സ്റ്റബ്സ്, ഡ്യുയൻ ജാൻസൻ ഓസ്ട്രേലിയൻ പേസർ റിലെ മെരെഡിത്ത് എന്നിവരെയും മുംബൈ ഒഴിവാക്കിട്ടുണ്ട്. കൂടാതെ ഇന്ത്യൻ താരങ്ങളായ അർഷദ് ഖാൻ, രമൺദീപ് സിങ്, ഹൃത്തിക്ക് ഷൊക്കീൻ, രാഘവ് ഗോയൽ, മലയാളിയായ സന്ദിപ് വാര്യർ എന്നിവരെയും മുംബൈ ഒഴിവാക്കി. അതേസമയം ടീമിലെ മറ്റൊരു മലായളി താരമായ വിഷ്ണു വിനോദിനെ മുംബൈ നിലനിർത്തി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News