ഐ.പി.എല്‍ 9: ഗുജറാത്ത് ലയണ്‍സിന് ഗംഭീര തുടക്കം; പഞ്ചാബിനെ തകര്‍ത്തത് 5 വിക്കറ്റിന്!

Last Updated : May 4, 2016, 04:58 PM IST
ഐ.പി.എല്‍ 9: ഗുജറാത്ത് ലയണ്‍സിന് ഗംഭീര തുടക്കം; പഞ്ചാബിനെ തകര്‍ത്തത് 5 വിക്കറ്റിന്!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 9ല്‍ നവാഗതരായ ഗുജറാത്ത്‌ ലയണ്‍സിന് മികച്ച തുടക്കം. ആദ്യ കളി ജയിക്കുക എന്നുള്ളത് ഏത് ടീമിന്‍റെയും വലിയ സ്വപ്നങ്ങളാണ് പ്രത്യേകിച്ചു പുതിയ ടീമാണെങ്കില്‍. അ സ്വപ്നം പൂര്‍ണമായും സാക്ഷാത്കരിച്ചു കൊണ്ടാണ് 
ഗുജറാത്ത് ലയണ്‍സ് തങ്ങളുടെ വരവറിയിച്ചത്.

ടോസ് നേടി ബോളിങ്ങിറങ്ങിയ റെയ്നയ്ക്ക് തന്‍റെ തീരുമാനത്തെ അനുകൂലിക്കുന്ന രീതിയിലായിരുന്നില്ല തുടക്കം കിട്ടിയത്. മന്‍ വോഹ്രയും, മുരളി വിജയും ചേര്‍ന്ന് ആദ്യ കൂട്ടുകെട്ടില്‍ 8.2 ഓവറില്‍ അടിച്ചുകൂട്ടിയത് 78 റണ്‍സ്. മുരളി വിജയ്‌ 5 ഫോറും 1 സിക്സും അടിച്ചു കൂട്ടിയപ്പോള്‍ വോഹ്ര 4 ഫോറും 2 സിക്സുമാണ് പറത്തിയത്. ഒരു ഘട്ടത്തില്‍ 200 കടക്കുമെന്ന് തോന്നിയ സ്കോറിനെ പിടിച്ചു നിര്‍ത്താന്‍ ജഡേജയുടെ ബോളിങ്ങിലൂടെ ഗുജറാത്തിനായി. ജഡേജ തന്‍റെ ആദ്യ ഓവറിലെ ആദ്യ പന്ത് സിക്സിന് പറത്തിയ വോഹ്രയെ(34 പന്തില്‍ 42) കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ തന്‍റെ അടുത്ത ഓവറില്‍ മുരളി വിജയെ(23 പന്തില്‍ 38) ബോള്‍ഡാക്കി.

11 ഓവറിന് ശേഷം സ്കോര്‍ 91ന് 2 എന്ന നിലയിലാണ് കൂറ്റനനടിക്കാരായ ഗ്ലെന്‍ മാക്സ് വെല്ലും(4 പന്തില്‍ 2) ഡേവിഡ്‌ മില്ലറും(10 പന്തില്‍ 15) ക്രീസിലെത്തിയത്. പക്ഷെ  
ബ്രാവോയുടെ മികച്ച ബോളിങ്ങിന് മുന്നില്‍ പിടിച്ചു നില്ക്കാന്‍ ഇരുവര്‍ക്കുമായില്ല. ബ്രാവോയുടെ പന്തില്‍ രണ്ടു പേരും പുറത്തായപ്പോള്‍ സ്കോര്‍ 12 ഓവറില്‍ 102ന് 4. പിന്നെ വന്ന സഹായ്ക്കും(25 പന്തില്‍ 20)  സ്റ്റോണിസിനും(22 പന്തില്‍ 33 റണ്‍സ്) റണ് വേഗത കൂട്ടാനായില്ല.

മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ തന്നെ ആക്രമണക്കാരിയായ ബ്രണ്ടന്‍ മെക്കലത്തെ (0) അകൗണ്ട് തുറക്കും മുമ്പ് സന്ദീപ് ശര്‍മ പുറത്താക്കി. പിന്നീട് 12 ബൗണ്ടറിയോടെ 74 റൺസെടുത്തു ടീമിന്‍റെതിരിച്ചടിക്കു നേതൃത്വം നൽകിയത് ആരോൺ ഫിഞ്ചും, 9 പന്തില്‍ 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ റെയ്നയുടെയും കൂട്ടുകെട്ടാണ്. റെയ്നയുടെ വിക്കറ്റ് നഷ്‌ടമായ ശേഷം ദിനേശ് കാര്‍ത്തിക്കിനെ കൂട്ട് പിടിച്ചു ആരോണ്‍ ഫിഞ്ച് ടീമിന്‍റെ സ്കോര്‍ 100 കടുത്തി. സ്‌കോര്‍ 117 ല്‍ നില്‍ക്കെ ഫിഞ്ച് പുറത്തായി. പിന്നീടെത്തിയ രവീന്ദ്ര ജഡേജയ്ക്കും (8) ഇഷാന്‍ കിഷനും (11) കാര്യമായൊന്നും ചെയ്യാനായില്ല. പക്ഷെ ദിനേശിന്‍റെ(26 പന്തില്‍ 41 ) മികച്ച ബാറ്റിങ്ങിലൂടെ ഗുജറാത്ത് ലക്ഷ്യംകണ്ടു.  

 

സ്കോർ: - കിങ്ങ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറിൽ 161 ന് 6. ഗുജറാത്ത്‌ ലയണ്‍സ് - 17.4 ഓവറിൽ 162ന് 5. 

Trending News