കറുത്ത വര്‍ഗക്കാര്‍ക്കെതിരെ ഭാര്യയുടെ പോസ്റ്റ്‌; ഫുട്ബോള്‍ താര൦ ക്ലബ്ബില്‍ നിന്നും പുറത്തേക്ക്!!

കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയില്‍ ഒട്ടാകെ പ്രതിഷേധം കത്തുകയാണ്‌. 

Last Updated : Jun 7, 2020, 10:00 PM IST
  • ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ മരണത്തെ തുടര്‍ന്ന് അരങ്ങേറുന്ന പ്രതിഷേധങ്ങളെ പരിഹസിച്ചാണ് ടിയ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടത്.
കറുത്ത വര്‍ഗക്കാര്‍ക്കെതിരെ ഭാര്യയുടെ പോസ്റ്റ്‌; ഫുട്ബോള്‍ താര൦ ക്ലബ്ബില്‍ നിന്നും പുറത്തേക്ക്!!

ലൊസാഞ്ചലസ്‌: കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയില്‍ ഒട്ടാകെ പ്രതിഷേധം കത്തുകയാണ്‌. 

ഇതിനിടെ, യുഎസ് മേജര്‍ സോക്കര്‍ ലീഗ് ക്ലബായ ലൊസാഞ്ചലസ്‌ എഫ്സി(LA Galaxy)യുടെ സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ അലക്സാണ്ടര്‍ കട്ടായ് (Aleksandar Katai) ടീം വിട്ടിരിക്കുകയാണ്. 

ജോര്‍ജ്ജ് ഫ്ലോയ്ഡ് (George Floyd) കൊലപാതകത്തിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളെ പരിഹസിച്ച് അലക്സാണ്ടറുടെ ഭാര്യ ടിയ കട്ടായ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ പങ്കുവച്ചതിനെ തുടര്‍ന്നാണ്‌ താര൦ ടീം വിട്ടത്. 

വിവാഹബന്ധം വേര്‍പ്പെടുത്താനൊരുങ്ങി അനുഷ്കയും വിരാടും? ട്രെന്‍ഡിംഗായി #VirushkaDivorce

ടിയയുടെ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ ലൊസാഞ്ചലസ്‌ എഫ്സി നേരിട്ട് പോസ്റ്റ്‌ തള്ളുകയായിരുന്നു. ഇതിന് പിന്നാലെ ലൊസാഞ്ചലസ്‌ എഫ്സിയും അലക്സാണ്ടറും വഴിപിരിയുകയായിരുന്നു. ഇതുസംബന്ധിച്ച ഒറ്റവരി പ്രസ്താവനയും ലൊസാഞ്ചലസ്‌ എഫ്സി പുറത്തിറക്കി. 

ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ മരണത്തെ തുടര്‍ന്ന് അരങ്ങേറുന്ന പ്രതിഷേധങ്ങളെ പരിഹസിച്ചാണ് ടിയ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടത്.

പ്രതിഷേധക്കാരെ കൊന്നുകളയൂ എന്നായിരുന്നു ഒരു പോസ്റ്റിനു താഴെ ടിയയുടെ കമന്റ്. നൈക്കി ഷൂസുമായി കടന്നുകളയുന്ന കള്ളന്റെ ചിത്രത്തിനു താഴെ 'ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍' എന്ന ക്യാംപയിനെ പരിഹസിച്ച് 'ബ്ലാക്ക്‌ നൈക്കിസ് മാറ്റര്‍' എന്നും ഇവര്‍ കമന്റ് ചെയ്തു. 

Congratulations!! ഇസയ്ക്ക് കുഞ്ഞനിയന്‍, മകന്‍റെ വരവറിയിച്ച് ടോവിനോ...

ഈ കമന്‍റുകള്‍ വിവാദമായത്തോടെ ഈ പോസ്റ്റുകള്‍ പിന്‍വലിച്ചിരുന്നു. ഭാര്യയുടെ നിലപാടിനെ പൂര്‍ണമയും പിന്തള്ളിയ അലക്സാണ്ടര്‍ കുടുംബാംഗത്തിനു പറ്റിയ പിഴവെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അറിയിച്ചു. 

കൂടാതെ, വംശീയതയ്ക്കെതിരെ പൊരുതുന്നവരോടും ലൊസാഞ്ചലസ്‌ എഫ്സി കുടുംബത്തോടും താര൦ മാപ്പ് ചോദിച്ചു. സ്പാനിഷ് ലാലിഗയില്‍ അലാവസിന്‍റെ താരമായിരുന്ന അലക്സാണ്ടര്‍ ഇടക്കാലത്ത് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിന് വേണ്ടിയും കളിച്ചിരുന്നു. 

Trending News