Video: എതിര്‍താരത്തിന്‍റെ മുഖത്ത് തുപ്പി; മലയാളിയ്ക്ക് വിലക്ക്!!

എതിര്‍താരത്തിന്‍റെ മുഖത്ത് തുപ്പിയ മലയാളി ഫുട്ബോളര്‍ ജോബി ജസ്റ്റിന് താല്‍കാലിക വിലക്ക്. ഐ ലീഗില്‍ ഐസ്വാള്‍ എഫ്‌സിക്കെതിരായ മത്സരത്തിലാണ് സംഭവം. 

Last Updated : Mar 1, 2019, 06:39 PM IST
 Video: എതിര്‍താരത്തിന്‍റെ മുഖത്ത് തുപ്പി; മലയാളിയ്ക്ക് വിലക്ക്!!

കൊല്‍ക്കത്ത: എതിര്‍താരത്തിന്‍റെ മുഖത്ത് തുപ്പിയ മലയാളി ഫുട്ബോളര്‍ ജോബി ജസ്റ്റിന് താല്‍കാലിക വിലക്ക്. ഐ ലീഗില്‍ ഐസ്വാള്‍ എഫ്‌സിക്കെതിരായ മത്സരത്തിലാണ് സംഭവം. 

ഇപ്പോള്‍ താല്‍കാലിക വിലക്ക് നേരിടുന്ന താരം കൂടുതല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. റിയല്‍ കാശ്മീരിനെതിരായ മത്സരം ജോബിക്ക് നഷ്ടമായിരുന്നു. മൂന്നിന് മിനര്‍വ പഞ്ചാബിനെതിരായ മത്സരവും താരത്തിന് നഷ്ടമാവും.

നിലവില്‍ ഈ മാസം മൂന്ന് വരെയാണ് താരത്തിന്‍റെ വിലക്ക്. ജോബി എതിര്‍താരത്തിന്‍റെ മുഖത്ത് തുപ്പുന്ന ദൃശ്യം വീഡിയോകളില്‍ വ്യക്തമായിരുന്നു.മത്സരത്തിന്‍റെഎഴുപതാം മിനിറ്റിലായിരുന്നു സംഭവം. ഒരു ഫൗളുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് കാര്യങ്ങള്‍ വഷളാക്കിയത്. 

Trending News