തിരുവനന്തപുരം: ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള വേദികളിൽ ഇടംപിടിച്ച് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ ചുരുക്കപ്പട്ടിക ഐസിസിയ്ക്ക് ബിസിസിഐ സമർപ്പിച്ചിരുന്നു. 15 സ്റ്റേഡിയങ്ങളുടെ പട്ടികയിലാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇടംപിടിച്ചത്.
തിരുവനന്തപുരത്തിന് പുറമേ അഹമ്മദാബാദ്, നാഗ്പുർ, ബെംഗളൂരു, മുംബൈ, ലഖ്‌നൗ, ഗുവാഹാട്ടി, ഹൈദരാബാദ്, കൊൽക്കത്ത, രാജ്‌കോട്ട്, ഇൻഡോർ, ധർമ്മശാല തുടങ്ങിയ സ്‌റ്റേഡിയങ്ങളും ലിസ്റ്റിലുണ്ട്. ലോകകപ്പിലെ പ്രധാന വേദികളിലൊന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയാകും എന്നാണ് സൂചന. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌റ്റേഡിയമാണ് ഇത്. അതിനാൽ തന്നെ കൂടുതൽ കാണികളെ ഇവിടെ ഉൾക്കൊള്ളിക്കാൻ കഴിയും.
ALSO READ: സഞ്ജുവും പാണ്ഡ്യയും ഇന്ന് നേർക്കുനേർ; ലക്ഷ്യം 'ഒന്ന്' മാത്രം
ലോകം മുഴുവൻ ഉറ്റഉനോക്കുന്ന ലോകകപ്പിലെ ഇന്ത്യ - പാകിസ്താൻ പോരാട്ടത്തിന് നരേന്ദ്ര മോദി സ്‌റ്റേഡിയം വേദിയാകുമെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ, മറ്റ് മികച്ച ടീമുകളുടെ മത്സരവും ഇവിടെ തന്നെ ആയിരിക്കും നടക്കുക. ഫൈനലിനും അഹമ്മദാബാദ് തന്നെയായിരിക്കും വേദിയാകുക എന്നും സൂചനയുണ്ട്.
ഒക്ടോബർ 5നാകും ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകുക എന്നാണ് റിപ്പോർട്ട്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ വീണ്ടുമൊരു ഏകദിന ലോകകപ്പിന് വേദിയാകുന്നത്. 2011ൽ നടന്ന ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയായിരുന്നു ചാമ്പ്യൻമാർ. നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടായിരുന്നു അന്ന് എം എസ് ധോണിയുടെ കീഴിൽ ഇന്ത്യ കപ്പുയർത്തിയത്. കലാശപ്പോരാട്ടത്തിൽ ശ്രീലങ്കയെ അസാമന്യ ചേസിംഗിലൂടെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ആദ്യമായി ചാമ്പ്യൻമാരായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...