ചെറിയ പ്രായത്തില്‍ ഇത് പാടില്ല, പക്ഷേ... - ജെസിബി വീഡിയോയെ കുറിച്ച് സേവാഗ്!!

ജെസിബി ഓടിക്കുന്ന അഞ്ചു വയസുകാരന്റെ വീഡിയോ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്.

Last Updated : Jun 27, 2020, 05:59 PM IST
  • അഞ്ചു വയസുകാരന്റെ കഴിവിനെയും ആത്മവിശ്വാസത്തെയും അഭിനന്ദിച്ച സെവാഗ് ഇത്രയും ചെറിയ പ്രായത്തില്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്.
ചെറിയ പ്രായത്തില്‍ ഇത് പാടില്ല, പക്ഷേ... - ജെസിബി വീഡിയോയെ കുറിച്ച് സേവാഗ്!!

ജെസിബി ഓടിക്കുന്ന അഞ്ചു വയസുകാരന്റെ വീഡിയോ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്.

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ക്കായി ഉപയോഗിക്കുന്ന ജെസിബി അഞ്ചു വയസുകാരന്‍ മുന്‍പിലേക്കും പിന്‍പിലേക്കും അനായാസമായി നീക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

കറുപ്പിന്‍റെ ഏഴഴകില്‍ സ്വാസിക; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍!!

 

ഈ വീഡിയോ കണ്ടു താന്‍ അതിശയിച്ചു പോയി എന്നാണ് സെവാഗ് പറയുന്നത്. അഞ്ചു വയസുകാരന്റെ കഴിവിനെയും ആത്മവിശ്വാസത്തെയും അഭിനന്ദിച്ച സെവാഗ് ഇത്രയും ചെറിയ പ്രായത്തില്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്. 

'ജെസിബിയുടെ പ്രവര്‍ത്തനം കണ്ടു സ്തംഭിച്ചു നിന്നിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇതുപോലെയൊന്നു ജീവിതത്തില്‍ കണ്ടിട്ടുണ്ടാകില്ല' -സെവാഗ് കുറിച്ചു. 'കഴിവ്+ആത്മവിശ്വാസം. ചെറിയ പ്രായത്തില്‍ ഇങ്ങനെ ചെയ്യാന്‍ ആരെയും ഉപദേശിക്കുന്നില്ല. എന്നാല്‍, ഇതിനെ പ്രശംസിക്കാതിരിക്കാന്‍ സാധിക്കില്ല.' -സെവാഗ് പറയുന്നു. 

See Pics: അമ്മയുടെ സാരിയണിഞ്ഞ് വാമിഖയുടെ സ്റ്റൈലന്‍ ഫോട്ടോഷൂട്ട്‌!!

 

സമൂഹ മാധ്യമങ്ങളിലെ സ്ഥിര സാന്നിധ്യമാണ് സെവാഗ്. അടുത്തിടെയായി, തന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ സംബന്ധിക്കുന്ന ചിത്രങ്ങളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. 

Trending News