Amazon Great Indian Festival 2023: ഗംഭീര സ്മാർട്ട്‌ഫോൺ ഡീലുകളും ഡിസ്‌കൗണ്ടുകളും, ആമസോണിൽ നിന്ന് അടിപൊളി ഫോൺ ഇപ്പോൾ വാങ്ങാം

വിൽപ്പന സമയത്ത്, ഉപഭോക്താക്കൾക്ക് 1,000 രൂപ കൂപ്പൺ കിഴിവും എസ്ബിഐ കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ 1,500 രൂപ അധിക കിഴിവും ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Oct 8, 2023, 08:27 AM IST
  • ഉപഭോക്താക്കൾക്ക് 19,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ആകർഷകമായ ഡീലുകളും
  • എക്സ്ചേഞ്ച് ഓഫറിലെ അധിക കിഴിവ് പഴയ ഫോണിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു
  • 1,500 രൂപ വരെ ബാങ്ക് ഓഫർ കിഴിവും 15,100 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും
Amazon Great Indian Festival 2023: ഗംഭീര സ്മാർട്ട്‌ഫോൺ ഡീലുകളും ഡിസ്‌കൗണ്ടുകളും, ആമസോണിൽ നിന്ന് അടിപൊളി ഫോൺ ഇപ്പോൾ വാങ്ങാം

സ്മാർട്ട്‌ഫോൺ ഡീലുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ഈ വർഷത്തെ ഏറ്റവും വലിയ വിൽപ്പനയായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചു. 20,000 രൂപയിൽ താഴെയുള്ള ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് രണ്ട് ശക്തമായ ഓപ്ഷനുകൾ OnePlus Nord CE 3 Lite 5G, Samsung Galaxy M34 5G എന്നിവയാണ്. ഈ ഫോണുകളിൽ ഉപഭോക്താക്കൾക്ക് 19,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ആകർഷകമായ ഡീലുകളും ആസ്വദിക്കാം.

OnePlus Nord CE 3 Lite 5G-ൽ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് വരുന്നത്, വില 19,999 രൂപയാണ്. വിൽപ്പന സമയത്ത്, ഉപഭോക്താക്കൾക്ക് 1,000 രൂപ കൂപ്പൺ കിഴിവും എസ്ബിഐ കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ 1,500 രൂപ അധിക കിഴിവും ലഭിക്കും. മാത്രമല്ല, എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഉപഭോക്താക്കൾക്ക് 18,800 രൂപ വരെ വില കുറയ്ക്കാനാകും. പഴയ ഫോൺ ഫുൾ എക്സ്ചേഞ്ച് ചെയ്താൽ OnePlus Nord CE 3 Lite 5G 1199 രൂപയ്ക്ക് വാങ്ങാം.

എക്സ്ചേഞ്ച് ഓഫറിലെ അധിക കിഴിവ് പഴയ ഫോണിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു . OnePlus Nord CE 3 Lite 5G യുടെ 6.72-ഇഞ്ച് ഡിസ്‌പ്ലേ, 120Hz റി ഫ്രഷ് റേറ്റും,സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റും 108 മെഗാപിക്‌സൽ പ്രധാന ക്യാമറയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്.

6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള Samsung Galaxy M34 5G ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ അതിന്റെ MRP 24,499 രൂപയിൽ നിന്ന് 15,999 രൂപ കിഴിവിൽ ലഭ്യമാണ്. പഴയ ഫോണിന്റെ അവസ്ഥയും ബ്രാൻഡും അനുസരിച്ച് ഉപഭോക്താക്കൾക്ക് 1,500 രൂപ വരെ ബാങ്ക് ഓഫർ കിഴിവും 15,100 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ആസ്വദിക്കാം.

സാംസങ് ഗാലക്‌സി എം34 5ജിയിൽ 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയും 50 മെഗാപിക്‌സൽ പ്രധാന ക്യാമറയും ഉണ്ട്. റാം പ്ലസ് ഫീച്ചറിലൂടെ ഫോണിന്റെ റാം 12 ജിബി വരെ വർധിപ്പിക്കാം. എക്‌സിനോസ് 1280 പ്രൊസസറാണ് ഇതിന് കരുത്തേകുന്നത്, 6000എംഎഎച്ച് ബാറ്ററിയുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 .

Trending News