Jio Plans|ഇത്രയും അൺലിമിറ്റഡ് പ്ലാനുകളുണ്ടോ ജിയോക്ക് അറിയാത്തവരുണ്ടെങ്കിൽ

ഡാറ്റ മാത്രമാണ് നിങ്ങൾക്ക് നോക്കേണ്ടത് എങ്കിൽ 61 രൂപയുടെ മറ്റൊരു പാക്കുണ്ട് 6 ജി.ബിയാണ് ലഭിക്കുന്ന ഡാറ്റ

Written by - Zee Malayalam News Desk | Last Updated : Feb 13, 2022, 01:40 PM IST
  • കോളുകൾ കൂടാതെ, ഡാറ്റയും ഇത്തരം പ്ലാനുകളിൽ നിന്നും ലഭിക്കുന്നുണ്ട്
  • കുറഞ്ഞത് 20 രൂപക്ക് 14.95 ടോക്ക് ടൈം ലഭിക്കുന്ന പ്ലാനുകളും 50 രൂപക്ക് 39.37 രൂപയുടെ ടോക്ക് ടൈം പ്ലാനുകളും
  • 121 രൂപക്ക് 12 gbയുടെ ഡാറ്റ ലഭിക്കുന്ന മറ്റൊരു പ്ലാൻ ലഭ്യമാണ് 301 രൂപക്ക് 50 ജിബി ഡാറ്റയും 30 ദിവസത്തെ വാലിഡിറ്റിയും
Jio Plans|ഇത്രയും അൺലിമിറ്റഡ് പ്ലാനുകളുണ്ടോ ജിയോക്ക് അറിയാത്തവരുണ്ടെങ്കിൽ

മുംബൈ: ജിയോക്ക്  എത്ര അൺലിമിറ്റഡ് പ്ലാനുകളുണ്ടെന്ന് ആർക്കെങ്കിലും അറിയുമോ?  അറിയില്ലെങ്കിൽ അതൊരു നഷ്ടമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കോളുകൾ കൂടാതെ, ഡാറ്റയും ഇത്തരം പ്ലാനുകളിൽ നിന്നും ലഭിക്കുന്നുണ്ട്. കുറഞ്ഞത് 20 രൂപക്ക് 14.95 ടോക്ക് ടൈം ലഭിക്കുന്ന പ്ലാനുകളും 50 രൂപക്ക് 39.37 രൂപയുടെ ടോക്ക് ടൈം പ്ലാനുകളുമുണ്ട്. 100 രൂപയുടെ ടോപ്പ് അപ്പിൽ 81.75 രൂപ ടോക്ക് ടൈമും പിന്നെ മികച്ച വാലിഡിറ്റിയും നൽകുന്ന പ്ലാനുകളും ലഭ്യമാണ്.

ഡാറ്റ മാത്രമാണ് നിങ്ങൾക്ക് നോക്കേണ്ടത് എങ്കിൽ 61 രൂപയുടെ മറ്റൊരു പാക്കുണ്ട് 6 ജി.ബിയാണ് ലഭിക്കുന്ന ഡാറ്റ. അതുമല്ലെങ്കിൽ 121 രൂപക്ക് 12 gbയുടെ ഡാറ്റ ലഭിക്കുന്ന മറ്റൊരു പ്ലാൻ ലഭ്യമാണ്യ 301 രൂപക്ക് 50 ജിബി ഡാറ്റയും 30 ദിവസത്തെ  വാലിഡിറ്റിയുമാണ് ലഭിക്കുന്നത്.

249 രൂപയും കൂടെ ഒരു ഗംഭീര പ്ലാനും

249 രൂപക്ക് 2GB പ്രതിദിന ഡാറ്റയും 24 ദിവസത്തെ വാലിഡിറ്റിയുമാണ് ജിയോ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളിലൊന്ന്. ഇത് മൊത്തം 48 ജിബി ഡാറ്റയാണ് പ്ലാനിൽ ലഭിക്കുന്നത്. ഇനി ഡാറ്റ തീർന്നുപോയാവും ഇന്റർനെറ്റ് വേഗത 64Kbps ആയി കുറയും എന്ന് മാത്രം. ഇതിനൊപ്പം 100 എസ്എംഎസും അൺലിമിറ്റഡ് കോളിംഗും ലഭിക്കുന്നുണ്ട്. കൂടാതെ, ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിൽ വാഗ്ദാനം ചെയ്യുന്നു.

ജിയോയ്ക്ക് മറ്റൊരു 2GB പ്ലാനും നിലവിലുണ്ട്, 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിൽ വാഗ്ദാനം ചെയ്യുന്നത്.  299 രൂപയുടെ പ്ലാനിൽ ഉപയോക്താവിന് ആകെ 56GB ഡാറ്റയാണ് ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News