ഫോണും ടീവിയും വാങ്ങാം, ബമ്പർ കിഴിവ്; ഷവോമി, എംഐ ഫാൻ ഫെസ്റ്റിവലിന് തുടക്കം

ഡിസ്‌കൗണ്ടുകൾക്കും ഡീലുകൾക്കും പുറമെ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം അധിക കിഴിവ് ആനുകൂല്യവും

Written by - Zee Malayalam News Desk | Last Updated : Apr 8, 2022, 06:55 PM IST
  • ഏപ്രിൽ 12 വരെ യാണ് ഫാൻ ഫെസ്റ്റിവൽ ഉണ്ടാവുക.
  • കാർഡുകൾക്ക് 10 ശതമാനം അധിക കിഴിവിന്റെ ആനുകൂല്യവും
  • 29,000 രൂപ വരെയാണ് ഉത്പന്നങ്ങൾക്ക് ഫാൻ ഫെസ്റ്റിവലിൽ കിഴിവ്
ഫോണും ടീവിയും വാങ്ങാം, ബമ്പർ കിഴിവ്; ഷവോമി, എംഐ ഫാൻ ഫെസ്റ്റിവലിന് തുടക്കം

ന്യൂഡൽഹി: ഒരു പുതിയ സ്മാർട്ട് ടിവിയോ സ്‌മാർട്ട്‌ഫോണോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ പറ്റിയ സമയം ഇതാണ്.  ഉത്പന്നങ്ങൾക്ക് വമ്പിച്ച് വിലക്കുറവുമായി ഷവോമിയുടെ ഫാൻ ഫെസ്റ്റിവലിന് തുടക്കം. സ്‌മാർട്ട് ടിവി, സ്‌മാർട്ട്‌ഫോൺ, ലാപ്‌ടോപ്പുകൾ എന്നിവയിൽ ഡിസ്‌കൗണ്ടുകളും  വമ്പൻ ഒാഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

ഏപ്രിൽ 12 വരെ യാണ് ഫാൻ ഫെസ്റ്റിവൽ ഉണ്ടാവുക. ഡിസ്‌കൗണ്ടുകൾക്കും ഡീലുകൾക്കും പുറമെ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം അധിക കിഴിവിന്റെ ആനുകൂല്യവും ഉപഭോക്താക്കൾക്ക് അത് വഴി ലഭിക്കും. 29,000 രൂപ വരെയാണ് ഉത്പന്നങ്ങൾക്ക് ഫാൻ ഫെസ്റ്റിവലിൽ കിഴിവ് ലഭിക്കുക. ഫാൻ ഫെസ്റ്റിവിലിലെ മികച്ച ഡീലുകളും ഓഫറുകളും നിങ്ങൾക്ക് ഉപയോഗിക്കാം.

റെഡ്മി 9 ഐ  വില 7,649 രൂപ

9,999 രൂപയാണ് റെഡ്മി 9 ഐയുടെ  വില  എന്നാൽ ഇത് 7,649 രൂപയ്ക്ക് വാങ്ങാം. റെഡ്മി 10 ന്റെ വില 14,999 രൂപയാണ്,ഇത് 9,899 രൂപയ്ക്കാണ് ഫാൻ ഫെസ്റ്റിവലിൽ ലഭിക്കുക. 13,499 രൂപയുടെ റെഡ്മി നോട്ട്-11 -11,699 രൂപയ്ക്ക് വാങ്ങാം. നമ്മൾ റെഡ്മി നോട്ട് 11 പ്രോ യാണെങ്കിൽ, 18,999 രൂപയ്ക്കാണ് ലഭ്യമായ വില.

സ്മാർട്ട് ടിവി, ലാപ്പ് ടോപ്പ്

27,499 രൂപയാണ് Mi TV 5X സീരീസ്  വില. Mi TV QLED 4K 55 54,999 രൂപയ്ക്കും ലഭ്യമാണ്. 11,999 രൂപയാണ് Redmi Smart 32 HD ടീവിയുടെ വില.  RedmiBook 15 ലാപ്‌ടോപ്പ് 32,499 രൂപയ്ക്ക് നിങ്ങൾക്ക് വാങ്ങാം, ഇതിന്റെ യഥാർത്ഥ വില 36,999 രൂപയാണ്. Mi നോട്ട്ബുക്ക് പ്രോ വിൽപ്പന സമയത്ത് ഒരു കിഴിവ് കഴിഞ്ഞ് 55,499 രൂപയ്ക്ക് വാങ്ങാം. അതേ സമയം, Mi നോട്ട്ബുക്ക് അൾട്രാ വിലക്കിഴിവിന് ശേഷം 53,999 രൂപയ്ക്ക് വാങ്ങാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കു

Trending News