Data Booster Plan: നിങ്ങളുടെ പ്ലാനിന്‍റെ ഡാറ്റ തീര്‍ന്നാല്‍ വിഷമിക്കേണ്ട, 50 രൂപയ്ക്ക് ലഭിക്കും ഡാറ്റ ബൂസ്റ്റര്‍

Jio Data Booster Plan: ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകമാവും വിധം നിരവധി ഡാറ്റ ബൂസ്റ്റർ റീചാർജ് പ്ലാനുകൾ  ജിയോ അവതരിപ്പിക്കുന്നു. ഇവയില്‍ ചിലത് വളരെ കുറഞ്ഞ നിരക്കില്‍ ഉള്ളതാണ്

Written by - Zee Malayalam News Desk | Last Updated : Oct 18, 2023, 03:48 PM IST
  • നിങ്ങളുടെ വാലിഡിറ്റിയുള്ള പ്ലാനിനൊപ്പം എപ്പോള്‍ വേണമെങ്കിലും ഇത്തരത്തില്‍ ഡാറ്റ ചേര്‍ക്കുവാന്‍ സാധിക്കും. ഇതിനായി കൂടുതൽ പണം ചെലവഴിക്കേണ്ടതില്ല.
Data Booster Plan: നിങ്ങളുടെ പ്ലാനിന്‍റെ ഡാറ്റ തീര്‍ന്നാല്‍ വിഷമിക്കേണ്ട, 50 രൂപയ്ക്ക് ലഭിക്കും ഡാറ്റ ബൂസ്റ്റര്‍

Jio Data Booster Plan: നിലവിലെ റീചാർജ് പ്ലാനിന്‍റെ ഡാറ്റ തീർന്നുപോകുന്ന അവസരത്തിലാണ് ഡാറ്റ ബൂസ്റ്റർ റീചാർജ് പ്ലാനുകൾ നിങ്ങൾക്ക് ഏറ്റവും ആവശ്യമായി വരുന്നത്. നിങ്ങളുടെ നിലവിലെ പ്ലാൻ വീണ്ടും റീചാർജ് ചെയ്യേണ്ടിവരുമ്പോള്‍ കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരും. കൂടാതെ പഴയ പ്ലാനിന്‍റെ അവശേഷിച്ച കാലാവധിയും നഷ്ടമാവും. ആ അവസരത്തിലാണ് ഡാറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ സഹായകമാവുന്നത്‌.

Also Read:  ICICI Bank FD Rates: ഫിക്സഡ് ഡിപ്പോസിറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്, പുതിയ പലിശ നിരക്കുകൾ അറിയാം  
 
നിങ്ങളുടെ നിലവിലെ പ്ലാനിന്‍റെ ഡാറ്റ പല തവണ തീര്‍ന്നു പോകാം. ​​അത്തരമൊരു സാഹചര്യത്തിൽ, ഇത്തരം ഡാറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ ഉപയോഗിച്ച് നിങ്ങളുടെ നിലവിലെ പ്ലാനിലേക്ക് കൂടുതല്‍ ഡാറ്റ ചേർക്കുകയും തടസ്സമില്ലാതെ ഇന്‍റർനെറ്റ് ആസ്വദിക്കുകയും ചെയ്യാം.  

Also Read:  Bank Holidays Durga Puja 2023: ദുർഗ്ഗാ പൂജ പ്രമാണിച്ച് ഈ ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല 
 
നിങ്ങളുടെ വാലിഡിറ്റിയുള്ള പ്ലാനിനൊപ്പം എപ്പോള്‍ വേണമെങ്കിലും ഇത്തരത്തില്‍ ഡാറ്റ ചേര്‍ക്കുവാന്‍ സാധിക്കും. ഇതിനായി കൂടുതൽ പണം ചെലവഴിക്കേണ്ടതില്ല. 

ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകമാവും വിധം നിരവധി ഡാറ്റ ബൂസ്റ്റർ റീചാർജ് പ്ലാനുകൾ  ജിയോ അവതരിപ്പിക്കുന്നു. ഇവയില്‍ ചിലത് വളരെ കുറഞ്ഞ നിരക്കില്‍ ഉള്ളതാണ്. 50 രൂപയില്‍ താഴെയുള്ള ഡാറ്റ ബൂസ്റ്റര്‍ റീചാർജ് പ്ലനുകളെക്കുറിച്ച് അറിയാം.... 
 
29 രൂപയുടെ ബൂസ്റ്റര്‍ റീചാർജ് പ്ലാൻ  

ജിയോയുടെ 29 രൂപയുടെ റീചാർജ് നിങ്ങളുടെ നിലവിലെ പ്ലാനിന്‍റെ ഡാറ്റ തീരുന്ന അവസരത്തില്‍ ഉപയോഗിക്കാനാകുന്ന ഒരു ഡാറ്റ ബൂസ്റ്റർ പ്ലാനാണ്. ഈ റീചാർജ് പ്ലാനിന്‍റെ ഏറ്റവും വലിയ സവിശേഷത അതിന്‍റെ വിലയാണ്. ഇത്രയും കുറഞ്ഞ വിലയില്‍ ഇത്തരമൊരു പ്ലാൻ ലഭിക്കുന്നതുതന്നെ വലിയ കാര്യമാണ്. ഈ പ്ലാൻ ഒരു ഉപഭോക്താവിന്‍റെയും പോക്കറ്റ് കാലിയാക്കുന്നില്ല. കൂടാതെ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോക്താക്കളുടെ ഇന്‍റർനെറ്റ് സംബന്ധമായ ആവശ്യങ്ങൾ നിറവേറ്റുന്നു. നിങ്ങളുടെ നിലവിലെ പ്ലാൻ സജീവമായിരിക്കുന്നിടത്തോളം ഈ റീചാർജിന്‍റെ സാധുതയും ഉണ്ടായിരിയ്ക്കും. ഈ പ്ലാന്‍ ഉപയോക്താക്കൾക്ക് 2.5 ജിബി ഹൈ-സ്പീഡ് ഡാറ്റ നൽകുന്നു, ഇത് അപ്‌ലോഡ് ചെയ്യുമ്പോഴും ഡൗൺലോഡ് ചെയ്യുമ്പോഴും നിങ്ങൾക്ക് വളരെ ഉപയോഗപ്രദമാകും.  

19 രൂപയുടെ റീചാർജ് പ്ലാൻ 

ജിയോയുടെ 19 രൂപ റീചാർജ് ഒരു ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണ്. 29 രൂപയുടെ റീചാർജ് പോലെ, നിങ്ങൾ നിലവിലുള്ള പ്ലാൻ തീരുമ്പോൾ ഈ പ്ലാനും ഉപയോഗപ്രദമാകും. ഇതാണ് ജിയോന്‍ നല്‍കുന്ന ഏറ്റവും വില കുറഞ്ഞ ഡാറ്റ ബൂസ്റ്റർ റീചാർജ് പ്ലാന്‍.  ഈ പ്ലാന്‍ ഉപയോക്താക്കൾക്ക് 1.5 ജിബി ഹൈ-സ്പീഡ് ഡാറ്റ നൽകുന്നു, അത് അവരുടെ ഇന്‍റർനെറ്റ് സംബന്ധമായ ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News