Twitter UI Updates: ട്വിറ്ററിന്റെ യുഐയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് എലോൺ മസ്ക്

Twitter User Interface Changes : ശുപാർശ ചെയ്യപ്പെട്ട ട്വീറ്റുകളും, ഫോള്ളോ ചെയ്യുന്ന ട്വീറ്റുകളും തമ്മിൽ പെട്ടെന്ന് മാറ്റാൻ കഴിയുന്ന ലെഫ്റ്റ്, റൈറ്റ് സ്വൈപ്പ് ബട്ടൻ ഈ ആഴ്ച തന്നെ കൊണ്ട് വരുമെന്നാണ് ട്വിറ്റർ സിഇഒ അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 01:02 PM IST
  • യുഐയിൽ മാറ്റങ്ങൾ കൊണ്ട് വരുന്നതിന്റെ ആദ്യഘട്ടത്തിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നും എലോൺ മാസ്ക് ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്.
  • ഈ മാറ്റങ്ങൾ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
  • ശുപാർശ ചെയ്യപ്പെട്ട ട്വീറ്റുകളും, ഫോള്ളോ ചെയ്യുന്ന ട്വീറ്റുകളും തമ്മിൽ പെട്ടെന്ന് മാറ്റാൻ കഴിയുന്ന ലെഫ്റ്റ്, റൈറ്റ് സ്വൈപ്പ് ബട്ടൻ ഈ ആഴ്ച തന്നെ കൊണ്ട് വരുമെന്നാണ് ട്വിറ്റർ സിഇഒ അറിയിച്ചിരിക്കുന്നത്.
Twitter UI Updates: ട്വിറ്ററിന്റെ യുഐയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് എലോൺ മസ്ക്

 ട്വിറ്ററിന്റെ യൂസർ ഇന്റർഫേസിൽ നിരവധി മാറ്റങ്ങൾ ഉടൻ കൊണ്ട് വരുമെന്ന് പ്രഖ്യാപിച്ച് ട്വിറ്റർ സിഇഒ എലോൺ മസ്‌ക്.  യുഐയിൽ മാറ്റങ്ങൾ കൊണ്ട് വരുന്നതിന്റെ ആദ്യഘട്ടത്തിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നും എലോൺ മാസ്ക് ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഈ മാറ്റങ്ങൾ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ശുപാർശ ചെയ്യപ്പെട്ട ട്വീറ്റുകളും, ഫോള്ളോ ചെയ്യുന്ന ട്വീറ്റുകളും തമ്മിൽ പെട്ടെന്ന് മാറ്റാൻ കഴിയുന്ന ലെഫ്റ്റ്, റൈറ്റ് സ്വൈപ്പ് ബട്ടൻ ഈ ആഴ്ച തന്നെ കൊണ്ട് വരുമെന്നാണ് ട്വിറ്റർ സിഇഒ അറിയിച്ചിരിക്കുന്നത്.

 ശുപാർശ ചെയ്യപ്പെട്ട ട്വീറ്റുകൾ, ഫോള്ളോ ചെയ്യുന്ന ട്വീറ്റുകൾ, ട്രെൻഡുകൾ, ടോപ്പിക്കുകൾ എന്നിവയിലേക്ക് പെട്ടെന്ന് തന്നെ പോകാൻ കഴിയുന്ന തരത്തിലുള്ള പുതിയ ട്വിറ്റർ നാവിഗേഷൻ കൊണ്ട് വരുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പുതിയ ചില അപ്‌ഡേറ്റുകൾ കൂടി കൊണ്ട് വരുന്ന വിവരം എലോൺ മസ്ക് അറിയിച്ചിരിക്കുന്നത്. നിലവിൽ ഹോം സ്‌ക്രീനിലുള്ള സ്റ്റാർ ഐക്കൺ ഉപയോഗിച്ചായിരുന്നു വിവിധ പേജുകളിലേക്ക് സ്ക്രീൻ മാറ്റികൊണ്ടിരിക്കുന്നത്.

ALSO READ : Twitter Layoff : ട്വിറ്ററിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; അയ്യായിരത്തോളം ജീവനക്കാരെ കൂടി പിരിച്ചുവിട്ടു

 ട്വിറ്ററിന്റെ യുഐയിൽ  വരുന്ന മറ്റ് മാറ്റങ്ങൾ എന്തൊക്കെ? 

ഇതുകൂടാതെ ട്വിറ്ററിൽ ഉടൻ തന്നെ ഒരു ബുക്ക്മാർക്ക് ബട്ടൻ കൊണ്ടുവരുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ ട്വിറ്ററിൽ വലിയ പോസ്റ്റുകൾ ഇടാനുള്ള സൗകര്യവും ഉടൻ കൊണ്ട് വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സൗകര്യം ഫെബ്രുവരി മുതൽ ഉണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര് അവസാനത്തോടെയാണ് 44 ബില്യൺ ഡോളറിന് എലോൺ മസ്ക് ട്വിറ്റെർ സ്വന്തമാക്കിയത്. അതിന് ശേഷം നിരവധി മാറ്റങ്ങളാണ് ട്വിറ്ററിൽ കൊണ്ട് വരാൻ ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News