Wi-Fi Revolution: ഈ പ്രദേശങ്ങളിലും ഇനി WiFi സൗജന്യം

അതിനായി രാജ്യത്തുടനീളം വൈഫൈ നെറ്റ്‌വർക്ക് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.  

Last Updated : Dec 10, 2020, 04:08 PM IST
  • പിഎം വാണി (PM WANI) എന്ന പേരിലാകും ഈ പദ്ധതി അറിയപ്പെടുക.
  • ഈ പദ്ധതിയിലൂടെ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ വരെ വൈഫൈ (WiFi) ലഭ്യമാകും.
Wi-Fi Revolution: ഈ പ്രദേശങ്ങളിലും ഇനി WiFi സൗജന്യം

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ വിപ്ലവത്തിന് തൊട്ടുപിന്നാലെ തന്നെ വൈഫൈ വിപ്ലവവും ആരംഭിക്കും. അതിനായി രാജ്യത്തുടനീളം വൈഫൈ നെറ്റ്‌വർക്ക് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.  പിഎം വാണി (PM WANI) എന്ന പേരിലാകും ഈ പദ്ധതി അറിയപ്പെടുക. 

രാജ്യത്ത് ഡിജിറ്റൽ വിപ്ലവത്തിന് ശേഷം ഇനി വൈഫൈ വിപ്ലവം നടക്കുമെന്ന് സർക്കാരിന്റെ ഈ പുതിയ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് (Ravi Shankar Prasad) പറഞ്ഞു.  ആളുകൾ‌ക്ക് ഇൻറർ‌നെറ്റിനായി ഇനി  ഒരു വലിയ കമ്പനിയോ വലിയ പ്ലാനോ ആവശ്യമില്ല. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ വരെ വൈഫൈ (WiFi) ലഭ്യമാകും.

zeebiz.com ന്റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് വൈഫൈ വിപ്ലവം നടപ്പിലാക്കുന്നതിന് മൂന്ന് തലത്തിലുള്ള പ്രവർത്തനങ്ങൾ നടത്തും. പബ്ലിക് ഡാറ്റ ഓഫീസ് (PDO), പബ്ലിക് ഡാറ്റ അഗ്രഗേറ്റർ, ആപ്പ് പ്രൊവൈഡർ എന്നിവയെ ഇതിൽ ഉൾപ്പെടുത്തും. 

Also read: നിങ്ങളുടെ ശമ്പളം അടുത്ത വർഷം മുതൽ കുറയും! പുതിയ Wage Rule വരുന്നു... 

ആദ്യം പബ്ലിക് ഡാറ്റാ ഓഫീസ് (PDO) തുറക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനായി വൈഫൈ സേവനം നൽകുന്നതിന് ഈ PDO പ്രവർത്തിക്കും. പബ്ലിക് ഡാറ്റാ ഓഫീസിനായി (PDO) ഒരു ലൈസൻസോ രജിസ്ട്രേഷനോ ഫീസോ ഒന്നും ഉണ്ടാകില്ല. പബ്ലിക് ഡാറ്റ ഓഫീസ് ഒരു ചായക്കടയോ അല്ലെങ്കിൽ പലചരക്ക് കടയോ ആകാം അല്ലെങ്കിൽ അത് ഒരു ഓഫീസ് ആകാം. ഏതെങ്കിലും ഇൻറർനെറ്റ് സേവന ദാതാവിന്റെ കമ്പനിയിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ PDO ക്ക് ഈ സൗകര്യം ലഭിക്കും.

പബ്ലിക് ഡാറ്റ ഓഫീസ് അഗ്രഗേറ്റർ (PDO Aggregator)

ഈ വ്യവസ്ഥയിൽ സമൂഹത്തെ നിലനിർത്താൻ അവർ പ്രവർത്തിക്കും. പബ്ലിക് ഡാറ്റ ഓഫീസ് അക്കൗണ്ടിന്റെ കണക്കുകൾ സൂക്ഷിയ്ക്കും.  7 ദിവസത്തിനുള്ളിൽ സർക്കാർ പബ്ലിക് ഡാറ്റ അഗ്രഗേറ്ററിന് (PDO Aggregator) ലൈസൻസ് നൽകും. രജിസ്ട്രേഷനെ തന്നെയാണ് ലൈസൻസായി പരിഗണിക്കുന്നത്.

Also read: നൊബേൽ ജേതാവ് Sir W Arthur Lewis നെ ആദരിച്ച് ഗൂഗിൾ ഡൂഡിൽ

വൈഫൈയുടെ നേട്ടങ്ങൾ (WiFi Revolution Benefits)

ഈ യുഗം വിപ്ലവത്തിന്റെ കാലഘട്ടമാണ്. കൊറോണ കാലഘട്ടത്തിൽ ചിലതൊക്കെ നിന്നുപോയപ്പോഴും ആശയവിനിമയം തുടർന്നിരുന്നു. വൈഫൈ (WiFi) ഉപയോഗിച്ച് വിവര കൈമാറ്റം സുഗമമായി തുടരും.  മാത്രമല്ല WiFi ഉള്ളത് കുട്ടികൾക്ക് പഠനത്തിനും എളുപ്പമായിരിക്കും.

Trending News