iPhone 14 offer: ഓഫറില്‍ വാങ്ങിയാൽ 34000 രൂപക്ക് ഐഫോൺ 14, കനത്ത കിഴിവ്

iPhone 14 offers:  70000 രൂപക്ക് മുകളിൽ വിലയുള്ള  ഫോണിന് ഓഫറില്‍ ലഭിക്കുമ്പോൾ അത്യുഗ്രൻ കിഴിവാണ് ലഭിക്കുന്നത്  

Written by - Zee Malayalam News Desk | Last Updated : Mar 23, 2023, 10:02 AM IST
  • ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയിൽ കനത്ത കിഴിവ് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു
  • ഐഫോൺ 14 ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട്‌ഫോണാണ്
  • പഴയ ഫോൺ നൽകിയാൽ പരമാവധി 25000 രൂപ കിഴിവ് ലഭിക്കും
iPhone 14 offer: ഓഫറില്‍ വാങ്ങിയാൽ 34000 രൂപക്ക് ഐഫോൺ 14, കനത്ത കിഴിവ്

ന്യൂഡൽഹി: നിങ്ങൾക്ക് ഒരു പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങണമെങ്കിൽ, ഐഫോൺ 14 തന്നെ പരിഗണിക്കാവുന്നതാണ്.ആപ്പിളിന്റെ അംഗീകൃത സ്റ്റോറായ യൂണികോണിൽ നിന്ന് ഐ ഫോൺ വാങ്ങിയാൽ ഗംഭീര കിഴിവാണ് നിങ്ങൾക്ക് ലഭിക്കുക. ഏറ്റവും കുറഞ്ഞ വിലയായ 34,000 രൂപയ്ക്കാണ് ഐഫോൺ 14 വിൽപ്പനയ്ക്ക് എത്തിക്കുന്നത്. കൂടാതെ  ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയിൽ കനത്ത കിഴിവ് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ഇതിനുശേഷം, ഈ രണ്ട് സ്മാർട്ട്ഫോണുകളും യഥാർത്ഥ വിലയുടെ പകുതിക്ക് വാങ്ങാം. 

ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയുടെ ഡിസ്‌കൗണ്ടുകളും ഓഫറുകളും

ഐഫോൺ 14ന്റെ 128 ജിബി വേരിയന്റിന്റെ യഥാർത്ഥ വില 79,900 രൂപയാണ്. യൂണികോണിൽ, നിങ്ങൾക്ക് നിരവധി ബാങ്ക് കിഴിവുകളും എക്സ്ചേഞ്ച് ഓഫറുകളും നൽകുന്നുണ്ട്. ഇതിന് പിന്നാലെ ഐഫോൺ 14ന്റെ വില 34,000 രൂപയായി കുറയും. നിലവിൽ, ഐഫോൺ 14 ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട്‌ഫോണാണ്. മികച്ച വിലക്കിഴിവിൽ ഇത് നിങ്ങൾക്ക് വാങ്ങിക്കാനാകും.

ഐഫോൺ 14 വാങ്ങുമ്പോൾ, യൂണികോൺ  10,000 രൂപ തൽക്ഷണ കിഴിവ് നൽകുന്നു. ഇതിന് പിന്നാലെ ഐഫോൺ 14ന്റെ വില 69,000 രൂപയായി കുറയും.ഫോണിലെ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഫറിന് 4000 രൂപ കിഴിവും ലഭിക്കും. ഇതോടൊപ്പം നിങ്ങൾക്ക് 25,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. പഴയ ഫോൺ നൽകിയാൽ പരമാവധി 25000 രൂപ കിഴിവ് ലഭിക്കും. ഇതിന് പുറമെ ആറ് രൂപയുടെ അധിക കിഴിവും നൽകുന്നുണ്ട്.

ഐഫോൺ 14 ന്റെ സവിശേഷതകൾ

ആപ്പിൾ ഐഫോൺ 14 സ്മാർട്ട്ഫോണിന് 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയുണ്ട്. ഫോണിന്റെ ഡിസ്പ്ലേ HDR-നെ സപ്പോർട്ടീവാണ്.1200 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നെസ് ഫോണിൽ ലഭ്യമാണ്. കൂടാതെ ഫേസ് ഐഡി സെൻസറും ഫോണിലുണ്ട്. ഇതിന്റെ സ്റ്റാൻഡേർഡ് റീഫ്രെഷ് റേറ്റ് 60Hz ആണ്. 16-കോർ എൻപിയുവും 5-കോർ ഗ്രാഫിക്‌സ് പ്രോസസർ പിന്തുണയുമായി വരുന്ന iPhone 14 സ്മാർട്ട്‌ഫോണിൽ A15 ബയോണിക് ചിപ്‌സെറ്റ് പിന്തുണ നൽകിയിട്ടുണ്ട്.

4 ജിബി റാമും 128 ജിബി, 256 ജിബി, 512 ജിബി സ്‌റ്റോറേജുമാണ് ഫോണിനുള്ളത്. ഏറ്റവും പുതിയ സ്ഥിരതയുള്ള iOS 16 പതിപ്പിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഫോണിൽ 5G, Wi-Fi, ഡ്യുവൽ സിം, ബ്ലൂടൂത്ത്, GPS പിന്തുണ നൽകിയിട്ടുണ്ട്. ഐഫോൺ 14 സ്മാർട്ട്ഫോണിൽ ഡ്യുവൽ ബാക്ക് ക്യാമറ സജ്ജീകരണം നൽകിയിട്ടുണ്ട്. ഇതിന്റെ പ്രധാന ക്യാമറക്ക് 12എംപി വൈഡ് ആംഗിൾ സെൻസറാണുള്ളത്. ഇതിന് പുറമെ 12എംപി അൾട്രാ വൈഡ് സെൻസറും നൽകിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News