iQOO Neo 7 : "കിടിലം പ്രൊസസ്സറും ഡിസ്‌പ്ലേയും"; iQOO നിയോ 7 ഫോണുകൾ എത്തി, അറിയേണ്ടതെല്ലാം

സോണി സെൻസറോട് കൂടിയ ക്യാമറകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. പ്രൊ പ്ലസ് ഡിസ്പ്ലേ ചിപ്പും ലിക്വിഡ് കൂളിങ് സിസ്റ്റവുമാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ.  

Written by - Zee Malayalam News Desk | Last Updated : Oct 21, 2022, 12:24 PM IST
  • മീഡിയടെക് ഡിമെൻസിറ്റി പ്രോസസ്സർ 120Hz അമോലെഡ് ഡിസ്പ്ലേ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
  • സോണി സെൻസറോട് കൂടിയ ക്യാമറകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
  • പ്രൊ പ്ലസ് ഡിസ്പ്ലേ ചിപ്പും ലിക്വിഡ് കൂളിങ് സിസ്റ്റവുമാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ.
iQOO Neo 7 :  "കിടിലം പ്രൊസസ്സറും ഡിസ്‌പ്ലേയും"; iQOO നിയോ 7 ഫോണുകൾ എത്തി, അറിയേണ്ടതെല്ലാം

iQOO നിയോ സീരീസിലെ  iQOO നിയോ 7 ഫോണുകൾ ആഗോള വിപണയിൽ അവതരിപ്പിച്ചു. നിലവിൽ ചൈനയിൽ മാത്രമാണ് ഈ ഗെയിമിങ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡിമെൻസിറ്റി പ്രോസസ്സർ 120Hz അമോലെഡ് ഡിസ്പ്ലേ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. സോണി സെൻസറോട് കൂടിയ ക്യാമറകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. പ്രൊ പ്ലസ് ഡിസ്പ്ലേ ചിപ്പും ലിക്വിഡ് കൂളിങ് സിസ്റ്റവുമാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ.  iQOO നിയോ 6 ഫോണുകളുടെ പിന്ഗാമികളായി ആണ് iQOO നിയോ 7 ഫോണുകൾ എത്തുന്നത്. . iQOO നിയോ 6 ഫോണുകൾ ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 

ചൈനയിൽ ഫോൺ ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് എത്തിയിരിക്കുന്നത്.  8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന്റെ വില  CNY 2,699 ആണ്. അതായത് ഏകദേശം 30500 ഇന്ത്യൻ രൂപ. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഇംപ്രഷൻ ബ്ലൂ, പോപ്പ് ഓറഞ്ച്, ജോമെട്രിക് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. എന്നാൽ ബാക്കി രാജ്യങ്ങളിൽ ഫോൺ എപ്പോൾ എത്തിക്കുമെന്ന് അറിയിച്ചിട്ടില്ല.

ALSO READ: iQOO Neo 7 : കിടിലം പ്രൊസസ്സറുമായി iQOO നിയോ 7 ഫോണുകൾ ഉടനെത്തുന്നു; അറിയേണ്ടതെല്ലാം

ഒഐഎസ് സപ്പോർട്ടോട് കൂടിയ 50 മെഗാപിക്സൽ മെയിൻ ലെൻസ്, 8 മെഗാപിക്സൽ  അൾട്രാ വൈഡ് ലെൻസും 2 മെഗാപിക്സൽ മാക്രോ ക്യാമറ  എന്നിവയാണ് ഫോണിൽ ഉള്ളത്.   6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സാംസങ് ഇ5 അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഉള്ളത്. 120 hz റിഫ്രഷ് റേറ്റും 20:8 ആസ്പെക്ട് റേഷിയോയും ഫോണിനുണ്ട്. ഫോണിന്റെ പീക്ക് ബ്രൈറ്റ്നസ് 1500 നിറ്റ്‌സാണ്. ഒക്ടാ-കോർ 4nm മീഡിയടെക് ഡൈമെൻസിറ്റി 9000+ പ്രൊസസറാണ് ഫോണിൽ ഉള്ളത്.

അതേസമയം iQoo യുടെ ഏറ്റവും പുതിയ ഫോണായ  iQOO 9T 5G ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തിയിരുന്നു. ഫോണിന്റെ പ്രധാന ആകർഷണങ്ങൾ അതിന്റെ പ്രൊസസ്സറും, ക്യാമറകളുമാണ്. കൂടാതെ വളരെ മികച്ച സ്റ്റോറേജ് സൗകര്യമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ ഗ്രാഫിക്സ് മെച്ചപ്പെടുത്താനായി  iQoo യുടെ വി1 പ്ലസ് ചിപ്പ്‌സ്റ്റോട് കൂടിയാണ് എത്തുന്നത്.  ആകെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ്  ഫോൺ എത്തുന്നത്. 8 ജിബി റാം, 128  ജിബി സ്റ്റോറേജ്  വേരിയന്റിലും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിലുമാണ് ഫോൺ എത്തുന്നത്.  8 ജിബി റാം, 128  ജിബി സ്റ്റോറേജ്  വേരിയന്റിന്റെ വില 49,999 രൂപയും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില  54,999 രൂപയുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News