കേരളത്തില്‍ നിന്നുള്ള IT Start upന് 1 മില്യണ്‍ ഡോളര്‍ അമേരിക്കന്‍ സഹായം

Last Updated : Nov 12, 2020, 10:18 PM IST
  • കേരളത്തില്‍ നിന്നുള്ള ഓഫീസ്കിറ്റ് എച്ആര്‍ ('Office Kit HR') എന്ന ഐടി സ്റ്റാര്‍ട്ടപ്പിനാണ് അമേരിക്കയില്‍ നിന്ന് 1 മില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം ലഭിച്ചിരിയ്ക്കുന്നത്.
  • കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മാസം തോറും നടത്തുന്ന നിക്ഷേപ സഹായ പരിപാടിയായ ഇന്‍വസ്റ്റര്‍ കഫെ വഴിയാണ് സീഡിംഗ് സഹായം ലഭിച്ചത്.
  • അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള എക്സ്പെര്‍ട്ട് ഡോജോ വെഞ്ച്വര്‍ ഫണ്ടില്‍ നിന്നാണ് ഓഫീസ്കിറ്റിന് സീഡിംഗ് സഹായം ലഭിച്ചത്.
കേരളത്തില്‍ നിന്നുള്ള  IT Start upന്  1 മില്യണ്‍ ഡോളര്‍ അമേരിക്കന്‍ സഹായം

കേരളത്തില്‍ നിന്നുള്ള  IT Start upന്  1 മില്യണ്‍ ഡോളര്‍ അമേരിക്കന്‍ സഹായം 

Kochi: 1 മില്യണ്‍ ഡോളര്‍ അമേരിക്കന്‍ സഹായം  നേടിയെടുത്ത് കേരളത്തില്‍ നിന്നുള്ള  IT Start up..!!

കേരളത്തില്‍ നിന്നുള്ള  ഓഫീസ്കിറ്റ് എച്ആര്‍ എന്ന ഐടി സ്റ്റാര്‍ട്ടപ്പിനാണ്  അമേരിക്കയില്‍ നിന്ന് 1 മില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം ലഭിച്ചിരിയ്ക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (Kerala Startup Mission- KSUM മാസം തോറും നടത്തുന്ന നിക്ഷേപ സഹായ പരിപാടിയായ ഇന്‍വസ്റ്റര്‍ കഫെ വഴിയാണ് സീഡിംഗ് സഹായം ലഭിച്ചത്. 
അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള എക്സ്പെര്‍ട്ട് ഡോജോ വെഞ്ച്വര്‍ ഫണ്ടില്‍ നിന്നാണ് ഓഫീസ്കിറ്റിന് സീഡിംഗ് സഹായം ലഭിച്ചത്.

പ്രമുഖ സ്റ്റാര്‍ട്ടപ്പ് ഉപദേശകനും സ്റ്റാര്‍ട്ടപ്പ് സ്കെയില്‍ 360 സിഇഒയുമായ ശ്വേതള്‍ കുമാറാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത്.

 മനുഷ്യവിഭവ ശേഷി കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കമ്പനിയാണിത്. വിവിധ രാജ്യങ്ങളും വിവിധ കറന്‍സികളും കൈകാര്യം ചെയ്യാവുന്ന ശേഷി ഇവര്‍ക്കുണ്ട്. കുറഞ്ഞ ചെലവില്‍ ജീവനക്കാരുടെ ക്രയശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്താവുന്ന സോഫ്റ്റ് വെയറാണ് ഇവരുടെ പ്രത്യേകത.

ഹാരിസ് പിടി, മുഹമ്മദ് ഫൈസാന്‍ ലങ്ക എന്നിവര്‍ ചേര്‍ന്ന് 2016 ലാണ് ഓഫീസ്കിറ്റിന് രൂപം നല്‍കിയത്. രണ്ട് ദശാബ്ദക്കാലം വിവിധ ഐടി കമ്പനികളില്‍ ജോലി ചെയ്ത അനുഭവസമ്പത്തുമായാണ് ഇവര്‍ ഈ ഉദ്യമം ആരംഭിച്ചത്. ഗള്‍ഫ്, ഏഷ്യാപസഫിക് മേഖല എന്നിവടങ്ങളില്‍ ചുവടുറപ്പിക്കാനുള്ള സാധ്യതകള്‍ ഈ സാമ്പത്തിക സഹായത്തിലൂടെ ലഭിക്കുമെന്ന് മുഹമ്മദ് ഫൈസാന്‍ ലങ്ക പറഞ്ഞു. 

സാമ്പത്തിക സഹായം ലഭ്യമാവുന്നതോടെ കമ്പനിയെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേയ്ക്ക് എത്തിക്കുക എന്നതാണ് ഇപ്പോള്‍ സംരംഭകര്‍ ലക്ഷ്യമിടുന്നത്.  മനുഷ്യവിഭവ ശേഷി കൈകാര്യം ചെയ്യുന്നതില്‍ നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനുള്ള ഗവേഷണ സംഘങ്ങളെയും രൂപീകരിക്കുമെന്ന് കമ്പനി അധികൃതര്‍  പറഞ്ഞു.

Also read: Kerala Startup Mission: കേരള സ്റ്റാര്‍ട്ടപ് BestDoc-ല്‍ 16 കോടിയുടെ നിക്ഷേപം

സാമ്പത്തിക സഹായം തേടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍, എയ്ഞല്‍ നിക്ഷേപകര്‍ എന്നിവരുമായി ബന്ധപ്പെടാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കുന്ന വേദിയാണ് ഇന്‍വസ്റ്റര്‍ കഫെ. മാസം തോറും നടക്കുന്ന ഈ പരിപാടിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. നിക്ഷേപകര്‍ക്ക് മുമ്പില്‍ ആശയാവതരണം നടത്തുകയും ഉത്പന്നമാതൃകകള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്ത് നിക്ഷേപം നേടാനുള്ള അവസരമാണ് കെഎസ് യുഎം ഒരുക്കുന്നത്.

 

More Stories