Bengaluru : മോട്ടോറോള (Motorola) പുതിയ ബജറ്റ് ഫോൺ (Budget Smartphone) പുറത്തിറക്കാൻ ഒരുങ്ങുന്നു. മോട്ടോ ഇ 30 (Moto E 30) എന്ന ഫോണാണ്. കഴിഞ്ഞ മാസം പുറത്തിറക്കിയ മോട്ടോ ഇ 40 (Moto E 40) ഫോണുകളുടെ പിൻഗാമിയായി ആണ് മോട്ടോ ഇ 30 ഫോണുകൾ എത്തുന്നത്. പുതുതായി പുറത്തിറക്കിയ മോട്ടോ E30 ഫോണുകൾ സ്പെസിഫിക്ഷനിലും ഡിസൈനിലും Moto E40 ഫോണുകൾക്ക് സമാനമാണ്.
ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, 5000mAh ബാറ്ററി, ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈൻ മോട്ടോ E30 ഫോണുകൾ എത്തുന്നത്. Moto E40 ഉം E30 ഉം തമ്മിലുള്ള പ്രധാന വ്യത്യാസം അതിൽ ആൻഡ്രോയിഡിന്റെ സ്കിംഡ് ഡൗൺ പതിപ്പ് ഉപയോഗിചിരിക്കുന്നു എന്നതാണ്. അതേസമയം Moto E40 ൽ ഫുൾ ഫ്‌ളെഡ്‌ജേഡ് ആൻഡ്രോയിഡാണ് ഉപയോഗിച്ചിരിക്കുന്നത്.
ALSO READ: Google account Login| മൊത്തം മാറ്റം, ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ഇനി രണ്ട് കാര്യങ്ങൾ കൂടി
നിലവിൽ COP 529,900 എന്ന വിലയിലാണ് സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്. അതായത് ഏകദേശം 10,200 രൂപ. ആകെ ഒരു സ്റ്റോറേജ് വാരിയന്റിലാണ് ഫോൺ എത്തുന്നത്. 2 ജിബി റാം 32 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. അതെ സമയം മോട്ടോ E40 ന്റെ 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജിന്റെ വില 9,499 രൂപയാണ്.
പുതുതായി പ്രഖ്യാപിച്ച മോട്ടറോള സ്മാർട്ട്‌ഫോൺ കൊളംബിയയും സ്ലൊവാക്യയും ഉൾപ്പെടെ തിരഞ്ഞെടുത്ത തെക്കേ അമേരിക്കൻ പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ബ്ലൂ, അർബൻ ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്‌ഫോൺ എത്തുന്നത്.
720×1,600 പിക്സൽ സ്‌ക്രീൻ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്‌ഡി+ മാക്‌സ് വിഷൻ ഐപിഎസ് ഡിസ്‌പ്ലേ, 90 Hz റിഫ്രഷ് റേറ്റ് എന്നിവയോടൊപ്പമാണ് ഫോൺ എത്തുന്നത്. ഫോണിൽ ഒക്ടാ കോർ യുണിസോക്ക് T700 SoC ആണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഫോണിൽ 2 ജിബി റാമും , 32 ജിബി ഇന്റെര്ണല് സ്റ്റോറേജുമാണ് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...