TikTok അക്കൗണ്ട് ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍... Mygovindiaയ്ക്ക് 8 ലക്ഷത്തില്‍ അധികം ഫോളോവേഴ്സ്

ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്ന്  രാജ്യത്ത്  ക്യാമ്പയിന്‍ നടക്കുമ്പോള്‍, TikTokല്‍ അക്കൗണ്ട് തുടങ്ങി കേന്ദ്രസര്‍ക്കാര്‍..!! 

Last Updated : Jun 7, 2020, 09:03 AM IST
TikTok അക്കൗണ്ട് ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍...  Mygovindiaയ്ക്ക് 8 ലക്ഷത്തില്‍ അധികം ഫോളോവേഴ്സ്

ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്ന്  രാജ്യത്ത്  ക്യാമ്പയിന്‍ നടക്കുമ്പോള്‍, TikTokല്‍ അക്കൗണ്ട് തുടങ്ങി കേന്ദ്രസര്‍ക്കാര്‍..!! 

രാജ്യം മുഴുവന്‍ ചൈനീസ് ഉല്‍പ്പനങ്ങളും ചൈനീസ് ആപ്പുകളും നിരോധിക്കണമെന്ന ക്യാമ്പയിന്‍ ശക്തമാകുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ടിക് ടോക്കില്‍ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.

ഒരു ചെറിയ  തിരിച്ചടി നേരിട്ടുവെങ്കിലും  ടിക് ടോക്ക് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ആപ്പുകളില്‍  ഒന്നാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക് ടോക്ക് ആപ്പ്  മുന്‍പന്തിയില്‍ നില്‍ക്കുന്നത്.  അതിനാലാണ്  സോഷ്യൽ മീഡിയ വഴിയുള്ള ഇടപഴകൽ മെച്ചപ്പെടുത്തുന്നതിനായി ധാരാളം കമ്പനികൾ‌ അവരുടെ ടിക്ക് ടോക്ക് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. അതേവഴി യാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും  പുന്തുടരുന്നത്.  

Mygovindia എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ഇതിനോടകം 20 വീഡിയേകളും ഈ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 8 ലക്ഷത്തിലധികം  ആളുകള്‍ ഈ അക്കൗണ്ട് ഇപ്പോള്‍ ഫോളോ ചെയ്യുന്നുണ്ട്. 
 
കോവിഡ്‌  പ്രതിസന്ധി മറികടക്കുന്നതിനായി  കഴിഞ്ഞ മാസം ആത്മനിര്‍ഭര്‍ ഭാരത്  എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പദ്ധതി  ആരംഭിച്ചിരുന്നു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കയറ്റുമതി ചെയ്തും കൂടുതല്‍ സ്വാശ്രയരാകാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്ന  പദ്ധതിയാണ്  ഇത്.   ഇതിന് പിന്നാലെയായിരുന്നു ചൈനീസ് ആപ്പുകള്‍ ഒഴിവാക്കണമെന്ന ക്യാമ്പയിന്‍  ആരംഭിച്ചത്. 

അതേസമയം, സര്‍ക്കാര്‍  TikTokല്‍  അക്കൗണ്ട് ആരംഭിച്ചതിനെ ട്രോളികൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.  
ചൈനീസ് നിര്‍മിത ആപ്പായ TikTok ഇന്ത്യയില്‍ നിരോധിക്കണമെന്ന സംഘപരിവര്‍ അനുകൂലികളുടെ ക്യാമ്പയിന്‍ നടക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ തന്നെ അക്കൗണ്ട് ആരംഭിച്ചതാണ് പരിഹാസത്തിന് കാരണമായത്.
എന്നാല്‍, ഹ്രസ്വ വീഡിയോകള്‍  പങ്കിടുന്നത് വഴി രാജ്യമെമ്പാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍  സർക്കാരിനെ സഹായിക്കുമെന്നാണ് ഈ ആരോപണങ്ങള്‍ക്ക് അധികൃതര്‍ നല്‍കുന്ന മറുപടി.  TikTok നേടിയെടുത്ത ജന പ്രീതിയാണ് അക്കൗണ്ട് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

Trending News