വര്‍ഷങ്ങള്‍ പഴക്കമുള്ള നാണയങ്ങള്‍ കൈവശമുണ്ടോ? ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ഇതാ വഴി...!
ഒരു രൂപ നാണയം കൊണ്ട് ഇന്നത്തെ കാലത്ത് എന്ത് കിട്ടും എന്ന് ചോദിക്കുന്നവര്‍ക്ക്, അതിനുള്ള മറുപടിയാണ് ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്‌ഫോം ആയ ഇന്ത്യ മാര്‍ട്ട് നല്‍കുന്നത്.
അതിശയിക്കേണ്ട, ഒരു രൂപ നാണയം (One Rupee coin) കൊണ്ട് 25 ലക്ഷം രൂപ വരെ കൈക്കലാക്കാം... പക്ഷെ ഒരു വ്യവസ്ഥയുണ്ട്, 25 ലക്ഷം രൂപ ലഭിക്കണം എങ്കില്‍ ആ ഒരു രൂപ നാണയത്തിന് നൂറ് വര്‍ഷക്കാലത്തെ പഴക്കമുണ്ടാകണം. വര്‍ഷങ്ങള്‍ പഴക്കമുളള നാണയങ്ങള്‍ ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്‌ഫോം ആയ ഇന്ത്യ മാര്‍ട്ടിലൂടെ (India Mart) ലേലം നടത്താനുളള അവസരമാണ് കമ്പനി ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.
ദശാബ്ദങ്ങള്‍ പഴക്കമുളള നാണയങ്ങളുടെ ശേഖരം നിങ്ങളുടെ പക്കലുണ്ടെങ്കില്‍ നാളെ ഒരു പക്ഷേ നിങ്ങള്‍ ലക്ഷാധിപതികളാവാം. ഇന്ത്യ മാര്‍ട്ടിലൂടെ അവ ലേലത്തിന് വെച്ച് പണം സമ്പാദിക്കാം. നാണയങ്ങളുടെ പഴക്കം അനുസരിച്ച് കൂടിയ വിലയും ലഭിക്കും. ഭാഗ്യമുണ്ടെങ്കില്‍ ഒരു പഴയ നാണയം ലക്ഷങ്ങള്‍ തന്നെ നിങ്ങളുടെ കൈകളിലേക്ക് എത്തിച്ചേക്കാം..!!
അതായത്, 1913ലെ ഒരു രൂപ നാണയം നിങ്ങളുടെ കയ്യിലുണ്ടെങ്കില്‍ 25 ലക്ഷം രൂപയ്ക്ക് വരെ നിങ്ങള്‍ക്കത് ഇന്ത്യ മാര്‍ട്ടില്‍ ലേലത്തിന് വെയ്ക്കാം. വിക്ടോറിയന്‍ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ പുരാതന നാണയം വെള്ളിയിലുളളതാണ്. 25 ലക്ഷം രൂപയാണ് ഇതിന്‍റെ മൂല്യം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ മാര്‍ട്ടില്‍ ലേലത്തിന് വെച്ചിരിക്കുന്ന 18ാം നൂറ്റാണ്ടിലെ ഒരു നാണയത്തിന്‍റെ വില പത്ത് ലക്ഷം രൂപയാണ്. അതുപോലെ തന്നെ 1818 കാലത്തുളള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാണയത്തിനും പത്ത് ലക്ഷമാണ് വില.
Also read: അമിത് ഷായുടെ സമ്പാദ്യത്തിൽ ഇടിവ്, PM Modiയുടെ ആസ്തിയിൽ വർദ്ധനവ്
അപൂര്‍വ്വ നാണയങ്ങള്‍ നിങ്ങള്‍ക്ക് നേടിത്തരുന്നത് കൈ നിറയെ പണമാണ്... ചെയ്യേണ്ടത് ഇത്രമാത്രം, വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക, ശേഷം നാണയങ്ങളുടെ ചിത്രം അപ്ലോഡ് ചെയ്ത് ലേലത്തിന് വെയ്ക്കുക... കൈനിറയെ പണം നേടുക...